‘ഒസാമ വിവാദം’ അന്വേഷണം അവസാനിപ്പിച്ച് ക്രിക്കറ്റ് ആസ്‌ത്രേലിയ
ഒരു ആസ്‌ത്രേലിയന്‍ താരത്തില്‍ നിന്നും ഇത്തരം പെരുമാറ്റമുണ്ടായാല്‍ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന്
ഇംഗ്ലീഷ് താരം മൊയീന്‍ അലി ഒസാമ എന്ന് വിളിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ പ്രഖ്യാപിച്ച അന്വേഷണം അവസാനിപ്പിച്ചു. 2015 ആഷസ് പരമ്പരക്കിടെ ആസ്‌ത്രേലിയന്‍ താരം ഒസാമയെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു മൊയീന്‍ അലി തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയത്. ബ്രിട്ടന്‍സ് ടൈംസ് പത്രമാണ് ഈ മാസമാദ്യം ആത്മകഥയുടെ ഭാഗം പ്രസിദ്ധീകരിച്ചത്.
മൊയീന്‍ അലിയുടെ ആദ്യ ആഷസ് ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം. അല്‍ഖാഇദ നേതാവും ഭീകരനുമായ ഒസാമ ബിന്‍ ലാദന്റെ പേരിന്റെ ആദ്യ ഭാഗം വിളിച്ച് തന്നെ അപമാനിച്ചെന്നായിരുന്നു മൊയീന്‍ അലിയുടെ വെളിപ്പെടുത്തല്‍. ആ ഒസാമയെ പുറത്താക്കൂ... എന്ന് ഒരു ആസ്‌ത്രേലിയന്‍ താരം മൈതാനത്തുവെച്ച് വിളിച്ചുപറഞ്ഞു. എന്താണ് കേട്ടതെന്ന് ഒരു നിമിഷത്തേക്ക് എനിക്ക് വിശ്വസിക്കാനായില്ല. എന്റെ മുഖം ദേഷ്യത്തില്‍ ചുവന്നു തുടുത്തു. ക്രിക്കറ്റ് മൈതാനത്ത് അതിന് മുമ്പും ശേഷവും തനിക്ക് ഇത്രയും കോപം വന്നിട്ടില്ലെന്നും ആത്മകഥയില്‍ മൊയീന്‍ അലി പറയുന്നു.
ये à¤à¥€ पà¥�ें- ‘ആസ്‌ത്രേലിയന്‍ താരം വംശീയാധിക്ഷേപം നടത്തി’ ഗുരുതര ആരോപണവുമായി മൊയീന്‍ അലി
ये à¤à¥€ पà¥�ें- പന്തുചുരണ്ടല്‍: മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ആസ്ട്രേലിയ
മൊയീന്‍ അലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ക്രിക്കറ്റ് ആസ്‌ത്രേലിയ സംഭവത്തില്‍ അന്വേഷമം പ്രഖ്യാപിച്ചിരുന്നു. ഒരു ആസ്‌ത്രേലിയന്‍ താരത്തില്‍ നിന്നും ഇത്തരം പെരുമാറ്റമുണ്ടായാല്‍ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇപ്പോള്‍ ക്രിക്കറ്റ് ആസ്‌ത്രേലിയ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്.
ഒസാമ വിളിയെക്കുറിച്ച് മൊയീന്‍ അലി രണ്ട് സഹതാരങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഇംഗ്ലീഷ് പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ് ഈ സംഭവത്തെക്കുറിച്ച് ആസ്‌ത്രേലിയന്‍ പരിശീലകന്‍ ലേമാനോട് സൂചിപ്പിച്ചു. ലേമാന്‍ ആരോപണ വിധേയനായ കളിക്കാരനെ വിളിച്ച് അന്വേഷിച്ചപ്പോള്‍. പാര്‍ട് ടൈമറെ പുറത്താക്കൂ എന്നാണ് പറഞ്ഞതെന്നായിരുന്നു ആ കളിക്കാരന്റെ പ്രതികരമം. അത് കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടുപോയെന്നും മൊയീന്‍ അലി പുസ്തകത്തില്‍ പറയുന്നു.
അലി വംശീയാധിക്ഷേപം ആരോപിച്ച ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് 3-2ന് വിജയിച്ചിരുന്നു. വംശീയ അധിക്ഷേപങ്ങളുടേയും കളിക്കളത്തിലെ കുതന്ത്രങ്ങളുടേയും പേരില്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീം വലിയ പ്രതിസന്ധികള്‍ അടുത്തിടെയാണ് നേരിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും അടക്കം മൂന്നുതാരങ്ങളെയാണ് അവര്‍ക്ക് ശിക്ഷിക്കേണ്ടി വന്നത്. അന്ന് ശിക്ഷ ലഭിച്ച ആസ്‌ത്രേലിയന്‍ താരങ്ങളോട് സഹതാപമില്ലെന്ന് മൊയീന്‍ അലി തുറന്നുപറഞ്ഞിരുന്നു.
Adjust Story Font
16