പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍; ഇന്ന് അഫ്ഗാനെ നേരിടും
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍. ശിഖര്‍ധവാന്റെയും രോഹിത് ശര്‍മയുടെയും സെഞ്ച്വറിയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും.
രണ്ടാംവതണ കണ്ടുമുട്ടിയപ്പോഴും ബദ്ധവൈരികള്‍ക്ക് മുന്നില്‍ ഇന്ത്യ തലകുനിച്ചില്ല. 238 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പത്തോവറും മൂന്ന് പന്തും ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം എത്തിപ്പിടിച്ചു. കരുത്തായത് ഒന്നാം വിക്കറ്റില്‍ നായകന്‍ രോഹിതും ശിഖര്‍ ധവാനും ചേര്‍ന്നുയര്‍ത്തിയ കൂട്ടുകെട്ട് ആയിരുന്നു. ഇരുവരും സെഞ്ച്വറിയും നേടി.
രോഹിതിന്റെ പത്തൊന്പതാം ഏകദിന സെഞ്ച്വറിയാണിത്. ഏകദിനത്തില്‍ ഏഴായിരം റണ്‍സും രോഹിത് പിന്നിട്ടു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ഇന്ത്യന്‍ ബൌളര്‍മാര്‍ 237 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ജസ്പ്രീത് ബൂംറ, യുസ്‍വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
78 റണ്‍സ് നേടിയ ഷുഹൈബ് മാലിക്കാണ് പാകിസ്താന്റെ ടോപ് സ്കോറർ. സൂപ്പർ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും.
Adjust Story Font
16