ആരെയും തോല്‍പിക്കും ഈ അഫ്ഗാനിസ്താന്‍ ടീം; എന്താണ് അഫ്ഗാന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നത്
രണ്ട് ജയവും ഒരു സമനിലയുമായാണ് അഫ്ഗാന്‍ ഏഷ്യാകപ്പില്‍ നിന്ന് മടങ്ങുന്നത്.
ക്രിക്കറ്റിലെ സൂപ്പര്‍ പവറാണ് ഇന്ത്യ. ആ ടീമിനെ ജയത്തോളം പോന്നൊരു സമനിലയില്‍ കുരുക്കാനൊക്കെ കഴിഞ്ഞെങ്കില്‍ അഫ്ഗാനിസ്താനെ സൂക്ഷിക്കണം. ക്രിക്കറ്റിലെ അസോസിയേറ്റ് നേഷന്‍ എന്ന മാറാപ്പ് പേറാനൊന്നും ഇനി അഫ്ഗാനെ കിട്ടില്ല. കളിച്ച് നോക്കാന്‍ അവരുടെ പതിനൊന്ന സംഘം റെഡി. ഏഷ്യാ കപ്പിന് മുമ്പെ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് കളിക്കാനറിയുമെന്ന് ചില സൂചനകളൊക്കെ നല്‍കിയിരുന്നു. രണ്ട് ജയവും ഒരു സമനിലയുമായി തലയുയര്‍ത്തിയാണ് അഫ്ഗാന്‍ ഏഷ്യാകപ്പില്‍ നിന്ന് മടങ്ങുന്നത്. ഏഷ്യാകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സമനില പിറക്കുന്നത് തന്നെ. അതിവേഗത്തിലാണ് അഫ്ഗാന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍.
ഏഷ്യാ കപ്പിലെ ആദ്യ മത്സരം തന്നെ ജയിച്ച് അഫ്ഗാന്‍ ടൂര്‍ണമെന്റില്‍ വരവറിയിച്ചു, അതും ശ്രീലങ്കയ്‌ക്കെതിരെ. പഴയ ലങ്കയല്ല ഇപ്പോഴുള്ള തെങ്കിലും അഫ്ഗാനെക്കാള്‍ ക്രിക്കറ്റില്‍ ഭൗതിക സാഹചര്യങ്ങളും അനുഭവസമ്പത്തും കൂടുതലുള്ള രാഷ്ട്രമാണത്. 91 റണ്‍സിനാണ് അഫ്ഗാന്‍ അവരെ തോല്‍പിച്ചത്. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനേയും തോല്‍പിച്ച് തങ്ങളുടെ ആദ്യ ജയം വെറുതെ സംഭവിച്ചതല്ലെന്ന് തെളിയിച്ചു. 136 റണ്‍സിന്റെ വമ്പന്‍ ജയമായിരുന്നു ബംഗ്ലാദേശിനെതിരെ. മൂന്നാമത്തെ മത്സരത്തില്‍ പാകിസ്‌താനോട് തോറ്റെങ്കിലും, കളി അവസാന ഓവര്‍ വരെ എത്തിച്ചു. അന്ന് ഷുഹൈബ് മാലികിന്റെ അനുഭവ സമ്പത്തിന് മുന്നില്‍ അഫ്ഗാന് പിഴച്ചെന്ന് വേണം പറയാന്‍. ഇന്ത്യക്കെതിരായ അവസാന മത്സരത്തില്‍ സമനിലയും.
1995ലാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് രൂപീകരിക്കുന്നത്. ഐ.സി.സി.യുടെ അഫിലിയേറ്റ് മെമ്പറായത് 2001ലും. പിന്നെയും കാത്തിരുന്നു ഒരു അന്താരാഷ്ട്ര ഏകദിനം കളിക്കാന്‍. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ക്രിക്കറ്റ് ലോകത്ത് മേല്‍വിലാസമുണ്ടാക്കി അവര്‍.
1995ലാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് രൂപീകരിക്കുന്നത്. ഐ.സി.സി.യുടെ അഫിലിയേറ്റ് മെമ്പറായത് 2001ലും. പിന്നെയും കാത്തിരുന്നു ഒരു അന്താരാഷ്ട്ര ഏകദിനം കളിക്കാന്‍. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ക്രിക്കറ്റ് ലോകത്ത് മേല്‍വിലാസമുണ്ടാക്കി അവര്‍. കളിക്കാരുടെ കഠിനാധ്വാനം മുതല്‍ ബോര്‍ഡിന്റെയും അവിടുത്തെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും അവരിലെ പോരാളികളെ ഉണര്‍ത്തി. അഫ്ഗാനിസ്താന്റെ ശക്തി അവരുടെ ബൗളിങ് ഡിപാര്‍ട്മെന്റാണ്. പ്രത്യേകിച്ച് സ്പിന്‍ വിഭാഗം. അഫ്ഗാനിസ്താന്‍ വിജയിച്ച മത്സരങ്ങള്‍ എടുത്ത് നോക്കുകയാണെങ്കില്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് നിര്‍ണായകമായത്. റാഷിദ് ഖാന്‍ നയിക്കുന്ന സ്പിന്‍ വകുപ്പില്‍ മുജീബ് റഹ്‍മാന്‍, മുഹമ്മദ് നബി തുടങ്ങിയവരാണ്. റാഷിദ് ഖാന്‍ എന്ന സ്പിന്നറെ അറിയാത്തവരായി ഇന്നാരുമില്ല. ഐ.പി.എല്ലില്‍ പല വമ്പന്മാരും ഈ 20കാരന്റെ മുന്നില്‍ വീണതാണ്.
ഐ.പി.എല്‍ ഉള്‍പ്പെടെ വിവിധ ടി20 ലീഗുകളില്‍ കളിക്കുന്നതാണ് ഇവര്‍ക്ക് നേട്ടമാകുന്നത്. വിന്‍ഡീസ്, പാകിസ്താന്‍, ബംഗ്ലാദേശ്, ബിഗ് ബാഷ്, കൗണ്ടി ലീഗുകളിലെല്ലാം ഇന്ന് അഫ്ഗാന്‍ താരങ്ങളുടെ സാന്നിധ്യമുണ്ട്. ഇനി അഫ്ഗാനിസ്താന്‍ ടി20 ലീഗും വരാന്‍ പോകുന്നു. ഇത്തരം ലീഗുകളില്‍ അന്താരാഷ്ട്ര മത്സര പരിചയമുള്ളവരുടെ കൂടെ കളിക്കുന്നതും പരിശീലിക്കുന്നതും അവരുടെ കരിയറില്‍ വഴിത്തിരിവാകുന്നു. ഐ.പി.എല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ കാര്യമായി സ്വാധീനിച്ച ഘടകമാണ്. അതുപോലെ അഫ്ഗാനിലും ടി20 ലീഗ് വരുന്നതോട് കൂടി അവിടുത്തെ പ്രാദേശിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും. ഇത് അഫ്ഗാന്‍ ക്രിക്കറ്റില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. കഴിവുള്ള ഒരു പിടി താരങ്ങള്‍ അവിടെ പന്തെറിഞ്ഞും ബാറ്റു വീശിയും നടക്കുന്നുണ്ടെന്ന് അടുത്തിടെയൊരു നിരീക്ഷണമുണ്ടായിരുന്നു.
ടീം എന്ന നിലയില്‍ അഫ്ഗാനിസ്താന് എത്താനായിട്ടില്ല. പ്രധാന പ്രശ്‌നം ബാറ്റിങാണ്. അവിടെ കാര്യമായി തിളങ്ങുന്നവരില്ല. ഓപ്പണര്‍ മുഹമ്മദ് ഷെഹ്‌സാദിന് നല്ല തുടക്കം നല്‍കാനാവുമെങ്കിലും ദീര്‍ഘമായൊരു ഇന്നിങ്സ് കെട്ടിപ്പടുക്കാനാവുന്നില്ല, കൂറ്റനടി മാത്രമല്ലല്ലോ ക്രിക്കറ്റ്. എടുത്തുപറയാവുന്നൊരു ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരയോ മധ്യ നിരയോ അവര്‍ക്കില്ല. മുഹമ്മദ് നബിയുടെയും വാലറ്റത്ത് റാഷിദ് ഖാന്റെയും ബാറ്റാണ് പിന്നെയും ചലിക്കുന്നത്. ഒരു കാര്യം ശ്രദ്ധിച്ചാല്‍ മനസിലാകുന്നത് ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്നത് മേല്‍ പറഞ്ഞ ലീഗുകളില്‍ കളിക്കുന്നവരാണെന്ന് മനസിലാവും. നബി, റാഷിദ് ഖാന്‍, മുജീബ് എന്നിവര്‍ക്കാണ് ടി20 ലീഗുകളില്‍ ആവശ്യക്കാരേറെ. മൂവരും സ്പിന്നര്‍മാരാണ്. നബി മാത്രം ഓള്‍റൌണ്ടര്‍ എന്ന ഗണത്തിലും. കഴിവുള്ളവര്‍ അവരുടെ കൂട്ടത്തിലുണ്ടെങ്കിലും അനുഭവസമ്പത്താണ് അഫ്ഗാന്‍ നേരിടുന്ന വെല്ലുവിളി.
ബംഗ്ലാദേശിനെപ്പോലെ കുഞ്ഞന്‍ ടീം എന്ന പേര് ഇവര്‍ അധിക കാലം പേറില്ല എന്നുറപ്പിക്കാം. ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്താന്‍ കൂടി വരുന്നത് ക്രിക്കറ്റിന്റെ വളര്‍ച്ചക്കും കൂടുതല്‍ രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് എത്തുന്നതിനും ഉപകാരപ്പെടും.
അഫ്ഗാനിസ്താന്‍ ടി20 ലീഗ് ഇതിനുത്തരമാകുമെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്ക് കരുതാം. ബാറ്റിങ്ങില്‍ കൂടി താളം കണ്ടെത്തിയാല്‍ ഏത് വമ്പന്‍ ടീമിനേയും ഇവര്‍ക്ക് തോല്‍പിക്കാനാവും. ബംഗ്ലാദേശിനെപ്പോലെ കുഞ്ഞന്‍ ടീം എന്ന പേര് ഇവര്‍ അധിക കാലം പേറില്ല എന്നുറപ്പിക്കാം. ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്താന്‍ കൂടി വരുന്നത് ക്രിക്കറ്റിന്റെ വളര്‍ച്ചക്കും കൂടുതല്‍ രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് എത്തുന്നതിനും ഉപകാരപ്പെടും. ബോംബും സ്ഫോടനവും മാത്രം വാര്‍ത്തയാകുന്ന അഫ്ഗാനിസ്താന് കായിക ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഒരു ക്രിക്കറ്റിനുമെങ്കിലുമാകട്ടെ...
Adjust Story Font
16