ഫ്രീ ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം: രണ്ടാം ഏകദിനം വിശാഖപ്പട്ടണത്ത്
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് വിശാഖപ്പട്ടണത്തേക്ക് മാറ്റിയത്.
ഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം ഏകദിനം വിശാഖപ്പട്ടണത്ത് നടക്കും. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് വിശാഖപ്പട്ടണത്തേക്ക് മാറ്റിയത്. ഫ്രീ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വേദി മാറ്റുന്നതിലേക്ക് എത്തിയത്. ബി.സി.സി.ഐയും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനും തമ്മിലായിരുന്നു തര്‍ക്കം. ബി.സി.സി.ഐയുടെ ചട്ടപ്രകാരം സ്റ്റേഡിയം കപ്പാസിറ്റിയുടെ 90 ശതമാനം ടിക്കറ്റും വില്‍പനക്ക് വെക്കണം എന്നാണ്. ബാക്കി പത്ത് ശതമാനമാണ് ഫ്രീ ടിക്കറ്റ് ആയി നല്‍കുക.
ये à¤à¥€ पà¥�ें- അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍; ആരാണ് ഈ പൃഥ്വി ഷാ?
എന്നാല്‍ ഫ്രീ ടിക്കറ്റിന്റെ കാര്യത്തിലും ബി.സി.സി.ഐക്ക് ചില ഉപാധികളുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്ന മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ നിലപാടാണ് വേദി മാറ്റാന്‍ ബി.സി.സി.ഐ പ്രേരിപ്പിച്ചത്. പുതിയ നിബന്ധനകള്‍ പ്രകാരം മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് മതിയായ ടിക്കറ്റ് ലഭിക്കില്ല. ഇതാണ് അവരെ ചൊടിപ്പിച്ചതും. അതേസമയം ഫ്രീ ടിക്കറ്റുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാവാറുണ്ട്. എന്നാല്‍ ബി.സി.സി.ഐയുടെ പുതിയ നിബന്ധനകള്‍ കൂടി വന്നതോടെയാണ് തര്‍ക്കം മുറുകുന്നത്.
അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് വെസ്റ്റ്ഇന്‍ഡീസുമായി കളിക്കാനുള്ളത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച രാജ്‌കോട്ടില്‍ തുടങ്ങാനിരിക്കെ ഒരു ദിവസം മുന്‍പ് 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ തയ്യാറെടുപ്പിലാണ്. രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്നതാണ് വിന്‍ഡീസിന്റെ പര്യടനം.
Adjust Story Font
16