പൃഥ്വി ഷാ അരങ്ങേറ്റ സെഞ്ച്വറിയോടെ സ്വന്തമാക്കിയ നേട്ടങ്ങളറിയാം
അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറികള്‍ കുറിച്ച് ശ്രദ്ധേയനായ ചരിത്രമുള്ളതിനാല്‍ രാജ്‌കോട്ട് ടെസ്റ്റിലെ ശ്രദ്ധപോയത് മുഴുവനും ഷായുടെ ബാറ്റിലേക്കായിരുന്നു.
ആദ്യമായാണ് ഒരു ടെസ്റ്റിന് മുമ്പ് ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുന്നത്. അതും പന്ത്രണ്ട് പേര്‍! രാജ്‌കോട്ട് ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഒരുങ്ങുമ്പോള്‍ പൃഥ്വി ഷാ എന്ന പതിനെട്ടുകാരനും ഈ പന്ത്രണ്ട് പേരിലുണ്ടായിരുന്നു. തന്റെ അരങ്ങേറ്റമാകും എന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറികള്‍ കുറിച്ച് ശ്രദ്ധേയനായ ചരിത്രമുള്ളതിനാല്‍ രാജ്‌കോട്ട് ടെസ്റ്റിലെ ശ്രദ്ധപോയത് മുഴുവനും ഷായുടെ ബാറ്റിലേക്കായിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല. രഞ്ജിക്കും ദുലീപ് ട്രോഫിക്കും പിന്നാലെ പൃഥ്വിഷാ അന്താരാഷ്ട്ര ടെസ്റ്റിലും സെഞ്ച്വറിയോടെ വരവറിയിച്ചു. 134 റണ്‍സ് നേടിയ പൃഥ്വിഷാ, ബിഷുവിന്റെ പന്തില്‍ പുറത്തായി.
സെഞ്ച്വറിയോടെ സ്വന്തമാക്കിയ നേട്ടങ്ങള്‍
- അരങ്ങേറ്റത്തില്‍ തന്നെ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡ്
- ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് സെഞ്ച്വറി കുറിക്കുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ കളിക്കാരനാണ് പൃഥ്വിഷാ(സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഒന്നാമന്‍). ഷായുടെ പ്രായം 18 വയസും 329 ദിവസവും. സച്ചിന്‍ സെഞ്ച്വറി നേടുമ്പോഴുള്ള പ്രായം 17 വയസും 107 ദിവസവും.
- അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന നാലാമത്തെ പ്രായംകുറഞ്ഞ കളിക്കാരനെന്ന നേട്ടവും പൃഥ്വിക്കുണ്ട്. ബംഗ്ലാദേശിന്റെ മുഹമ്മദ് അഷ്‌റഫുള്‍, സിംബാബ് വയുടെ ഹാമില്‍ട്ടണ്‍ മസാകട്‌സ, പാകിസ്താന്റെ സലീം മാലിക് എന്നിവരാണ് ഈ നേട്ടത്തില്‍ പൃഥ്വിക്ക് മുന്നിലുള്ളത്.
- അരങ്ങേറ്റത്തില്‍ തന്നെ വേഗമേറിയ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാവാനും പൃഥ്വിഷാക്ക് ആയി. ഇന്ത്യയുടെ ശിഖര്‍ ധവാന്‍ ആസ്‌ട്രേലിയക്കെതിരെ 85 പന്തില്‍ സെഞ്ച്വറി കുറിച്ചു. 93 പന്തില്‍ സെഞ്ച്വറി നേടിയ ഡ്വെയ്ന്‍ സ്മിത്താണ് രണ്ടാമത്. 99 പന്തില്‍ സെഞ്ച്വറി കുറിച്ച് പൃഥ്വിഷാ മൂന്നാമതായി.
- ഈ ക്ലബ്ബിലേക്ക് വേഗമെത്തി എന്ന പ്രത്യേകതയും പൃഥ്വിക്കുണ്ട്. 2004ന് ശേഷം ധവാന്റെ വേഗമേറിയ അരങ്ങേറ്റ സെഞ്ച്വറിക്ക്(2013) 9 വര്‍ഷങ്ങളെടുത്തുവെങ്കില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൃഥ്വിഷാ വേഗമേറിയ അരങ്ങേറ്റ സെഞ്ച്വറികളിലൊന്ന് നേടി.
ये à¤à¥€ पà¥�ें- അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍; ആരാണ് ഈ പൃഥ്വി ഷാ?
Next Story
Adjust Story Font
16