Quantcast

രാജ്‌കോട്ട് ടെസ്റ്റില്‍ വമ്പന്‍ ജയവുമായി ഇന്ത്യ 

വെസ്റ്റ്ഇന്‍ഡീസിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.

MediaOne Logo

Web Desk

  • Published:

    6 Oct 2018 9:47 AM GMT

രാജ്‌കോട്ട് ടെസ്റ്റില്‍ വമ്പന്‍ ജയവുമായി ഇന്ത്യ 
X

വെസ്റ്റ്ഇന്‍ഡീസിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍ബോര്‍ഡ്: ഇന്ത്യ-649-9, വെസ്റ്റ്ഇന്‍ഡീസ്; 181, 196. ഒരിക്കല്‍ പോലും ഇന്ത്യയെ വെല്ലുവിളിക്കാന്‍ വിന്‍ഡീസിനായില്ല. ഫോളോഓണ്‍ വഴങ്ങി ബാറ്റെടുത്ത വിന്‍ഡീസിനെ കുഴക്കിയത് കുല്‍ദീപ് യാദവ് ആയിരുന്നു. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റുമായി കുല്‍ദീപ് തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്ര അശ്വിന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 83 റണ്‍സെടുത്ത കീരണ്‍ പവല്‍ മാത്രമാണ് പൊരുതിയത്.

വിന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ 181 റണ്‍സിന് പുറത്താവുകയായിരുന്നു. ആറു വിക്കറ്റിന് 94 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിന് 87 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമാകുകയായിരുന്നു. 468 റണ്‍സ് ലീഡ് നേടിയ ഇന്ത്യ, വിന്‍ഡീസിനെ ഫോളോ ഓണിന് വിട്ടു. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ ബൗളിങ്ങാണ് വിന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് ഷമി രണ്ടും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. റോസ്റ്റന്‍ ചേസ് 53 റണ്‍സ് നേടി ടോപ് സ്‌കോററായി. കീമോ പോള്‍ 47 ആണ് ആദ്യ ഇന്നിങ്‌സില്‍ തിളങ്ങിയ മറ്റൊരു താരം.

നേരത്തെ സെഞ്ചുറിയടിച്ച പൃഥ്വി ഷാ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ മികവില്‍ ഇന്ത്യ ഒന്നാമിന്നിങ്സ് ഒമ്പത് വിക്കറ്റിന് 649 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. കോലി 230 പന്തില്‍ 139 റണ്‍സടിച്ചപ്പോള്‍ 154 പന്തില്‍ 134 റണ്‍സായിരുന്നു പൃഥ്വി ഷായുടെ സമ്പാദ്യം. 132 പന്തില്‍ 100 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. പൂജാര 86 റണ്‍സടിച്ചു.

TAGS :

Next Story