വിനൂ മങ്കാദ് ട്രോഫി: ജൂനിയർ തെണ്ടുൽക്കറുടെ ബോളിങ് മികവിൽ ഗുജറാത്തിനെതിരെ മുംബൈക്ക് ജയം
വിനൂ മങ്കാദ് ട്രോഫിയില്‍ അർജുൻ തെണ്ടുൽക്കറിന്റെ ബോളിങ് മികവിൽ ഗുജറാത്തിനെതിരെ മുംബൈക്ക് മിന്നും ജയം. മത്സരത്തിൽ അഞ്ച് വിക്കറ്റുകളാണ് അർജുൻ സ്വന്തമാക്കിയത്. എലൈറ്റ് ഗ്രൂപ്പ് റൗണ്ട് റ്റുവില്‍ മുംബൈയും ഗുജറാത്തും തമ്മിലുള്ള മത്സരത്തിലായിരുന്നു ജൂനിയര്‍ തെണ്ടുല്‍ക്കറുടെ പ്രകടനം. അര്‍ജുന്റെ മികവില്‍ ഗുജറാത്തിനെ 142 റണ്‍സിന് പുറത്താക്കിയ മുംബൈ ഒമ്പത് വിക്കറ്റിന് വിജയിച്ചു.
വര്‍ദ്ധ്മാന്‍ ദത്തേശ് ഷാ (0), പ്രിയേഷ് (1), എല്‍.എം കൊച്ചെര്‍ (8), ജയമീത് പട്ടേല്‍ (26), ധ്രുവംഗ് പട്ടേല്‍ (6) എന്നിവർക്കാണ് തെണ്ടുൽക്കറുടെ ഇടംകൈയ്യൻ പേസിൽ വിക്കറ്റുകൾ നഷ്ടമായത്. 8.2 ഓവറില്‍ ഒരു മെയ്ഡന്‍ ഓവറടക്കം 30 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അര്‍ജുന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ഇതോടെ 49.2 ഓവറില്‍ 142 റണ്‍സിന് ഗുജറാത്ത് കളമൊഴിഞ്ഞു.
143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണര്‍മാരായ സുവേന്‍ പര്‍ക്കാറും ദിവ്യാന്‍ഷും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. പര്‍ക്കാര്‍ പുറത്താകതെ 67 റണ്‍സടിച്ചപ്പോള്‍ 45 റണ്‍സായിരുന്നു ദിവ്യാന്‍ഷിന്റെ സമ്പാദ്യം. 32-ാം ഓവറില്‍ ദിവ്യാന്‍ഷിനെ പുറത്താക്കി പ്രജാപതി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് പ്രഗ്നേഷിനെ (27) കൂട്ടുപിടിച്ച് പാര്‍ക്കര്‍ മുംബൈയെ വിജയതീരത്തെത്തിച്ചു. 12 ഓവര്‍ ബാക്കിനില്‍ക്കെയാണ് മുംബൈയുടെ വിജയം. ഇനി ബംഗാളുമായാണ് മുംബൈയുടെ മത്സരം. അതിനുശേഷം ചൊവ്വാഴ്ച്ച മധ്യപ്രദേശിനെ നേരിടും.
ഈ സെപ്റ്റംബറില്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ അര്‍ജുന്‍ ഇടം നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പരയിലായിരുന്നു ഇത്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടി ജൂനിയര്‍ തെണ്ടുല്‍ക്കര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
Adjust Story Font
16