Quantcast

‘കോഹ്‌ലിയെ കണ്ട്പഠിക്കൂ’; പാക്കിസ്ഥാൻ കളിക്കാരോട് കോച്ചിന്റെ നിർദേശം 

MediaOne Logo

Web Desk

  • Published:

    7 Oct 2018 5:40 PM GMT

‘കോഹ്‌ലിയെ കണ്ട്പഠിക്കൂ’; പാക്കിസ്ഥാൻ കളിക്കാരോട് കോച്ചിന്റെ നിർദേശം 
X

തന്റെ കളിക്കാരോട് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ നേതൃമികവും ബാറ്റിങ് കഴിവും കണ്ട്പഠിക്കാൻ നിർദേശിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലകൻ മിക്കി ആർതർ. യു.എ.ഇയിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് പാക് ടീം അംഗങ്ങൾക്ക് കോച്ചിന്റെ നിർദേശം. ഏഷ്യ കപ്പിൽ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ രണ്ട് ലീഗ് കളികളിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ബാറ്റിങ് മികവിന് പുറമെ മറ്റു പലതും കോഹ്‌ലിയിൽ നിന്നും പഠിക്കാനുണ്ടെന്നും മിക്കി ആർതർ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ 2014 ൽ നേടിയ വിജയം ഇത്തവണയും പ്രവർത്തിക്കുമെന്നും ദി ടെലെഗ്രാഫുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മച്ചിൽ വിരാട് കോഹ്‌ലി ഈ വർഷത്തിലെ 1000 റൺസ് പൂർത്തിയാക്കിയിരുന്നു. 2017 ൽ 16 ഇന്നിങ്‌സുകളിലായി 1059 റൺസും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ഇതിൽ മൂന്നെണ്ണം ഇരട്ട സെഞ്ചുറികളുമായിരുന്നു. 2016 ൽ 18 ഇന്നിങ്‌സുകളിൽ നിന്നായി ശരാശരി 75 . 3 നിരക്കിൽ 1215 റൺസും കോഹ്‌ലി അടിച്ചെടുത്തിരുന്നു. ഇതിലും മൂന്ന് ഇരട്ട സെഞ്ചുറികളും കോഹ്‌ലി സ്കോർ ചെയ്തിരുന്നു.

TAGS :

Next Story