Quantcast

‘കോഹ്‌ലിയൊന്നും വേണ്ട മായങ്ക് അഗര്‍വാള്‍ മതി ഈ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ക്കാന്‍’

‘വിരാട് ഒരു ചാമ്പ്യനാണ്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ബഹുമാനക്കുറവൊന്നുമില്ല...’

MediaOne Logo

Web Desk

  • Published:

    7 Oct 2018 9:12 AM GMT

‘കോഹ്‌ലിയൊന്നും വേണ്ട മായങ്ക് അഗര്‍വാള്‍ മതി ഈ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ക്കാന്‍’
X

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കാവുന്നതാണെന്ന് മുന്‍ സ്പിന്നറും കമന്റേറ്ററുമായ മുരളി കാര്‍ത്തിക്. കോഹ്‌ലിക്ക് പകരം മായങ്ക് അഗര്‍വാളിനെ കളിപ്പിക്കുന്നതാണ് നല്ലത്. ആസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് കഴിവ് തെളിയിക്കാന്‍ ഈ താരത്തിന് അവസരം ലഭിക്കുകയും ചെയ്യുമെന്ന് മുരളി പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ ഇന്നിംങ്‌സിനും 272 റണ്‍സിനും കൂറ്റന്‍ തോല്‍വി വെസ്റ്റ് ഇന്‍ഡീസ് വഴങ്ങിയതിന് പിന്നാലെയാണ് ഇന്ത്യയുടെ മുന്‍ ഇടംകയ്യന്‍ സ്പിന്നറുടെ അഭിപ്രായ പ്രകടനം. 'ഈ പരമ്പരകൊണ്ട് നിങ്ങളെന്താണ് ലക്ഷ്യമിടുന്നത് എന്നത് ശ്രദ്ധേയമാണ്. ആസ്‌ത്രേലിയന്‍പര്യടനത്തിനായുള്ള കളിക്കാരെ തെരഞ്ഞെടുക്കുന്നതിന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര ഉപയോഗിക്കുന്നതാണ് നല്ലത്. കോഹ്‌ലിയില്ലെങ്കിലും നമുക്ക് ഈ പരമ്പര ജയിക്കാനായേക്കും. ഏഷ്യകപ്പിലേതുപോലെ അദ്ദേഹത്തിന് വിശ്രമം അനുവദിക്കാവുന്നതാണ്' മുരളി കാര്‍ത്തിക് പറയുന്നു.

ശിഖര്‍ ധവാന് പകരക്കാരനായാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മായങ്ക് അഗര്‍വാള്‍ ഇടം നേടിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് മായങ്കിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. വിരാട് ഒരു ചാമ്പ്യനാണ്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ബഹുമാനക്കുറവൊന്നുമില്ല. ഈ നിലവാരത്തില്‍ കളിക്കുന്ന ഒരു ടീമില്‍ കൂടുതല്‍ കളിക്കാര്‍ക്ക് കഴിവുതെളിയിക്കാന്‍ അവസരം നല്‍കുന്നത് നല്ലകാര്യമാണ്. ചേതേശ്വര്‍ പുജാരയേയോ ഇശാന്ത് ശര്‍മ്മയേയോ പോലെ ടെസ്റ്റില്‍ കേന്ദ്രീകരിക്കുന്ന കളിക്കാരെ മാറ്റി നിര്‍ത്തരുതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

ആദ്യ ടെസ്റ്റില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായാണ് മത്സരത്തിലെ താരമായി മാറിയത്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടാനും പൃഥ്വി(134)ക്കായി. പൃഥ്വി ഷാക്ക് പുറമേ വിരാട് കോഹ്‌ലിയും(139) ജഡേജയും(100*) ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു.

TAGS :

Next Story