‘ഇത്തവണ റിവ്യു എടുത്തില്ല, ഭാഗ്യം’; രാഹുല്‍ ടീമിന് ബാധ്യതയോ?
നാല് റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ തെറിപ്പിക്കുകയായിരുന്നു.
ഹൈദരാബാദ് ടെസ്റ്റിലും ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലിന് ക്രീസില്‍ നിലയുറപ്പിക്കാനായില്ല. നാല് റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ തെറിപ്പിക്കുകയായിരുന്നു. രാജ്‌കോട്ട് ടെസ്റ്റിലും രാഹുല്‍ തിളങ്ങിയിരുന്നില്ല. നാല് റണ്‍സെടുക്കാന്‍ രാഹുല്‍ 25 പന്ത് നേരിട്ടുവെന്ന് മാത്രം. രാജ്‌കോട്ട് ടെസ്റ്റിലും രാഹുല്‍ പരാജയമായിരുന്നു. അന്ന് ആദ്യ ഓവറില്‍ തന്നെ പുറത്തായി. വിക്കറ്റിന് മുന്നില്‍ കുരുങ്ങിയ താരം റിവ്യു ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രാഹുലിന്റെ റിവ്യുതെറ്റി അമ്പയറുടെ തീരുമാനം ശരിവെക്കുകയായിരുന്നു. പിന്നാലെ വന്‍ വിമര്‍ശനമാണ് താരത്തിനെതിരെ ഉയര്‍ന്നത് വന്നത്.
എന്നാല്‍ ഹൈദരാബാദ് ടെസ്റ്റിലും രാഹുലിന് പിഴച്ചു.മറുവശത്ത് പൃഥ്വിഷാ വിന്‍ഡീസ് ബൗളര്‍മാരെ അനായാസം നേരിടുമ്പോള്‍ രാഹുലിന് പന്ത് ബാറ്റില്‍ തന്നെ കൊള്ളിക്കാന്‍ ബുദ്ധിമുട്ടി. നിരവധി പന്തുകള്‍ താരം വിട്ടുകളഞ്ഞു. എന്നാല്‍ പതിയെ ഫോമിലേക്കുയരുമെന്ന് പ്രതീക്ഷിച്ച സമയത്തായിരുന്നു താരത്തിന്റെ മടക്കവും. ബാറ്റിങ്ങിന് അനുകൂല സാഹചര്യമായിരുന്നിട്ടും(രാജ്‌കോട്ടിലും ബാറ്റിങ് ട്രാക്ക് ആയിരുന്നു) രാഹുല്‍ ഇങ്ങനെ ബാറ്റുവീശുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ രൂക്ഷവിമര്‍ശമാണ് നടത്തുന്നത്. ആദ്യ ടെസ്റ്റില്‍ രാഹുല്‍ റിവ്യു കളഞ്ഞെങ്കില്‍ ഇപ്രാവശ്യം സ്റ്റമ്പ് തെറിച്ച് പുറത്തായത് നന്നായെന്നും അല്ലെങ്കില്‍ റിവ്യു ആവശ്യപ്പെടുമായിരുന്നു എന്നുവരെ ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
ये à¤à¥€ पà¥�ें- വെറുതെ കളയാനല്ല റിവ്യു; രാഹുലിന്റെ റിവ്യു പണി കിട്ടിയത് ധോണിക്ക്
രാഹുലിന്റെ അവസാനത്തെ ടെസ്റ്റാണിതെന്ന് ചിലര്‍ പ്രവചിക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി രാഹുലിന് തന്റെ സാന്നിധ്യം അറിയിക്കാനാവുന്നില്ല. ഏകദിനത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒറ്റപ്പെട്ട ചില പ്രകടനങ്ങളുടെ പേരില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നുവെന്നാണ് വിമര്‍ശം. അതിന് ചിലരുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നതായും ചിലര്‍ ആരോപിക്കുന്നു.
# "KL Rahul"# use rohit sharma or shikhar dhawan against australia.rahul have no place in one day cricket too.
— Ashok parmar (@Aks_1964) October 13, 2018
Congratulations on ur test career kl rahul 😂😂😂
— Barath_Raj (@Barathan2306) October 13, 2018
Kl Rahul should retire . he started his career exactly like but very soon got exposed .hope shaw won't
— . (@iTheRider1) October 13, 2018
ये à¤à¥€ पà¥�ें- ഉറപ്പിച്ച് വിളിക്കൂ... ആദ്യ ഓവറില്‍ തന്നെ റിവ്യു കളഞ്ഞ രാഹുലിന് രക്ഷയില്ല
Adjust Story Font
16