ഐ.സി.സി റാങ്കിങിലും നേട്ടമുണ്ടാക്കി പന്തും പൃഥ്വിഷായും
ഇരുവരും വെസ്റ്റ്ഇന്‍ഡീസിനെതിരായ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു
ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ യുവതാരങ്ങളായ പൃഥ്വിഷായും റിഷബ് പന്തും. ഇരുവരും വെസ്റ്റ്ഇന്‍ഡീസി നെതിരായ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. വെല്ലുവിളികളില്ലാതെ വിരാട് കോഹ്ലി തന്നെയാണ് ടെസ്റ്റ് റാങ്കിങില്‍ മുന്നില്‍ നില്‍ക്കുന്നത്. അരങ്ങേറ്റ മത്സരമായിരുന്നു പൃഥ്വിഷാക്ക് രാജ്‌കോട്ടിലേത്. ബാറ്റിങില്‍ 60ാം റാങ്കിങാണ് ഇപ്പോള്‍ പൃഥ്വിഷാക്ക്. രാജ്‌കോട്ടിലെ അരങ്ങേറ്റ സെഞ്ച്വറിക്ക് പുറമെ ഹൈദരാബാദില്‍ 70,33(നോട്ട് ഔട്ട്)എന്നിങ്ങനെയായിരുന്നു 18കാരന്റെ സ്‌കോര്‍.
രാജ്‌കോട്ടില്‍ സെഞ്ച്വറി നേടുമ്പോള്‍ താരത്തിന്റെ റാങ്കിങ് 73ആയിരുന്നു. ഇതാണ് 60ലെത്തിയത്. അതേസമയം നേരത്തെ ടെസ്റ്റില്‍ അരങ്ങേറിയ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന് നിലവിലെ റാങ്കിങ് പ്രകാരം 62ആണ്. ഈ പരമ്പര തുടങ്ങുമ്പോള്‍ പന്തിന്റെ റാങ്കിങ് 111 ആയിരുന്നു. രാജ്‌കോട്ടിലേ യും ഹൈദരാബാദിലേയും മിന്നും പ്രകടനമാണ് താരത്തിന് നേട്ടമുണ്ടാക്കിക്കൊടുത്തത്. രണ്ട് ടെസ്റ്റിലും അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത് ചെറിയ രീതിയില്‍ താരത്തെ ബാധിച്ചു. അല്ലെങ്കില്‍ റാങ്കിങ് ഇനിയും ഉയരുമായിരുന്നു. വ്യക്തിഗത സ്‌കോര്‍ 92ല്‍ നില്‍ക്കെയാണ് രണ്ട് ടെസ്റ്റിലും താരം പുറത്തായത്.
ये à¤à¥€ पà¥�ें- തൊണ്ണൂറുകളില്‍ വീണ്ടും വീണ് പന്ത്; രാഹുല്‍ ദ്രാവിഡിന് ശേഷം ആദ്യം
ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു പന്ത്. അജിങ്ക്യ രഹാനെ നാല് പോയിന്റ് മെച്ചപ്പെടുത്തി 18ലെത്തി. ബൗളര്‍മാരില്‍ ഉമേഷ് യാദവും നാല് സ്ഥാനം മെച്ചപ്പെടുത്തി 25ലെത്തി. ഹൈദരാബാദ് ടെസ്റ്റിലെ പത്ത് വിക്കറ്റ് പ്രകടനമാണ് താരത്തിന് ഗുണമായത്. 935 റേറ്റിങോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ഒന്നാമന്‍. ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്.
ये à¤à¥€ पà¥�ें- അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍; ആരാണ് ഈ പൃഥ്വി ഷാ?
Adjust Story Font
16