പന്തിനെ ചൊല്ലി കൊഹ്‍ലിയെയും കൂട്ടരേയും വിമര്‍ശിച്ച് അസറുദ്ദീന്‍
എസ്.ജി പന്തുകളുടെ നിലവാരക്കുറവിനെ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിനും വിമർശിച്ചിരുന്നു. കൂക്കബൂറ പന്തുകൾ യന്ത്രനിർമിതമാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ ലോകമെങ്ങും ഡ്യൂക് ബോൾ ഉപയോഗിക്കണമെന്നും എസ്.ജി പന്തുകൾ ടെസ്റ്റ് ക്രിക്കറ്റിനു പറ്റിയതല്ലെന്നുമുള്ള ഇന്ത്യൻ നായകന്‍ വിരാട് കൊഹ്‍ലിയുടെ വാദത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍. അസര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനായിരുന്ന സമയത്താണ് എസ്.ജി പന്ത് ആദ്യമായി അവതരിപ്പിക്കുന്നത്. എസ്.ജി പന്തിന്‍റെ 'ഗ്രിപ്പ്' ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ അക്കാലത്ത് ഇന്ത്യന്‍ സ്‍പിന്നര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാനും ടീമിനായി.
'1984-85 മുതല്‍ ഡ്യൂക് ബോളുകളാണ് ഉപയോഗിച്ചിരുന്നത്. ഈ പന്തിന്‍റെ 'സീം' ഇന്ത്യന്‍ പിച്ചുകള്‍ക്ക് അനുയോജ്യമായിരുന്നില്ല. 1993 ല്‍ എസ്.ജി പന്തുകള്‍ ആദ്യമായി അവതരിപ്പിച്ചതു മുതല്‍ നാട്ടിലെ കളിയില്‍ ടീം ഇന്ത്യക്ക് മേധാവിത്വമുണ്ടായി തുടങ്ങി. എസ്.ജി പന്തുകളോട് എന്താണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അതൃപ്തിയെന്ന് മനസിലാകുന്നില്ല. കണക്കുകള്‍ നോക്കിയാല്‍ എല്ലാവര്‍ക്കും എല്ലാം മനസിലാകും. ആസ്ട്രേലിയയില്‍ പോയാല്‍ അവിടുത്തെ കൂക്കബൂറ പന്തുകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടികിട്ടാതെ വിഷമിക്കുന്നത് കാണാം. ഇംഗ്ലണ്ടിലാണെങ്കില്‍ ഡ്യൂക് പന്തില്‍ അശ്വിന്‍ എങ്ങനെയാണ് എറിയുന്നതെന്നും മോയിന്‍ അലി എങ്ങനെ പന്ത് തിരിക്കുന്നുവെന്നും കാണാം. എസ്.ജി പന്തുകള്‍ ഉപയോഗിച്ചല്ലേ കുല്‍ദീപ് ആറു വിക്കറ്റ് നേട്ടം കൊയ്തതും പേസ് ബോളര്‍ യാദവ് പത്ത് വിക്കറ്റ് എറിഞ്ഞിട്ടതെന്നും' അസര്‍ ചോദിക്കുന്നു. പിന്നെ എന്തുകൊണ്ടാണ് പന്തിനെ കുറ്റം പറയുന്നതെന്നും അസര്‍ ചോദിച്ചു.
ടെസ്റ്റ് ക്രിക്കറ്റിന് ഏറ്റവും പറ്റിയത് ഇംഗ്ലണ്ടിൽ നിർമിക്കുന്ന ഡ്യൂക് പന്തുകളാണെന്നും കളിയുടെ എല്ലാഘട്ടങ്ങളിലും സ്ഥിരത നിലനിർത്തുന്ന ഇവ സ്പിന്നർമാരെയും തുണയ്ക്കുന്നതാണെന്നുമായിരുന്നു കൊഹ്‍ലിയുടെ കഴിഞ്ഞദിവസത്തെ പരാമര്‍ശം. എസ്.ജി പന്തുകളുടെ നിലവാരക്കുറവിനെ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിനും വിമർശിച്ചിരുന്നു. കൂക്കബൂറ പന്തുകൾ യന്ത്രനിർമിതമാണ്. ഡ്യൂക്കും എസ്.ജിയും കൈകൊണ്ടു നിർമിച്ചവയുമാണ്.
Adjust Story Font
16