ആറു പന്ത്, നാലു വിക്കറ്റ്; ‘ലയോണി’ല്‍ പിടി കിട്ടാതെ പാകിസ്താന്‍
പാകിസ്താനും ആസ്‌ട്രേലിയയും തമ്മിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ നാടകീയ രംഗങ്ങള്‍.
പാകിസ്താനും ആസ്‌ട്രേലിയയും തമ്മിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ നാടകീയ രംഗങ്ങള്‍. ആദ്യ ടെസ്റ്റില്‍ വീരോചിത സമനില വാങ്ങിയാണ് ആസ്‌ട്രേലിയ രണ്ടാം ടെസ്റ്റിനെത്തിയത്. ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കം തന്നെ പാളി. സ്പിന്നര്‍ നഥാന്‍ ലയോണാണ് പാക് ബാറ്റിങ്ങില്‍ അപകടം വിതച്ചത്. ലയോണിന്റെ ആറു പന്തുകളാണ് പാകിസ്താനെ പ്രതിരോധത്തിലാക്കിയത്. നാല് വിക്കറ്റും താരം വീഴ്ത്തി. ഈ ആറ് പന്തുകള്‍ ഒരു ഓവറിലേതല്ലെന്ന് മാത്രം.
19ാം ഓവറിലെ അഞ്ചാം പന്തോടെയാണ് വിക്കറ്റ് വീഴ്ച ആരംഭിക്കുന്നത്. അസ്ഹര്‍ അലിയാണ് ആദ്യം പുറത്തായത്. അസ്ഹര്‍ അലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ ലയോണ്‍ തന്നെ മടക്കി. പിന്നാലെ എത്തിയ ഹാരിസ് സുഹൈലും തൊട്ടടുത്ത പന്തില്‍ പുറത്ത്. ട്രാവിസ് ഹെഡാണ് സുഹൈലിനെ ക്യാച്ചിലൂടെ പുറത്താക്കിയത്. അതോടെ ലയോണിന്റെ ആ ഓവര്‍ കഴിഞ്ഞു. പിന്നെ പന്തെറിഞ്ഞത് ഹോളണ്ട്. വിക്കറ്റൊന്നും വീഴാതെ പാകിസ്താന്‍ ഹോളണ്ടിന്റെ ഓവര്‍ പിടിച്ചുനിന്നു. 21ാം ഓവര്‍ ലയോണ്‍ തന്നെ എറിയാനെത്തി. ആദ്യ പന്ത് ആസാദ് ഷഫീഖ് പ്രതിരോധിച്ചു. രണ്ടാം പന്തില്‍ ഷഫീഖിനെ സില്ലിപോയിന്റില്‍ ലാബസ്ചാഗ്നെ പിടികൂടി.
Four wickets in a span of six balls for Nathan Lyon. #PAKvAUS pic.twitter.com/9nO8WzOPXC
— CricTracker (@Cricketracker) October 16, 2018
ഭാഗ്യത്തിന്റെ അകമ്പടി കൂടിയുണ്ടായിരുന്നു ആ ക്യാച്ചിന്. പിന്നീടെത്തിയത് ബാബര്‍ അസം. ആദ്യ പന്ത് ബ്ലോക്ക് ചെയ്തു. രണ്ടാംപന്തില്‍ ബാബറും പുറത്ത്. ബാബറിന്റെ സ്റ്റമ്പ് ലയോണ്‍ ഇളക്കുകയായിരുന്നു. 19ാം ഓവറിലെ അവസാന രണ്ട് പന്തും 21ാം ഓവറിലെ ആദ്യ നാല് പന്തും ഉള്‍പ്പടെ(ആറ് പന്ത്)നാല് വിക്കറ്റാണ് ലയോണ്‍ വീഴ്ത്തിയത്. വിക്കറ്റ് മാത്രമല്ല ഈ ആറു പന്തിലും ഒരൊറ്റ റണ്‍സും താരം വിട്ടുകൊടുത്തില്ല. ഇതൊരു റെക്കോര്‍ഡുമാണ്. അതേസമയം തുടക്കത്തിലെ തകര്‍ച്ചയില്‍ പതറിയ പാകിസ്താന്‍ ഫഖര്‍ സമാനും നായകന്‍ സര്‍ഫറാസ് അഹമ്മദും ടീമിനെ കരകയറ്റുകയാണ്.
Adjust Story Font
16