ആസ്‌ട്രേലിയയെ എറിഞ്ഞിട്ട് പാകിസ്താന്‍; നിര്‍ണായക ലീഡ്
യുഎഇയില്‍ നടക്കുന്ന ആസ്‌ട്രേലിയ-പാകിസ്താന്‍ ടെസ്റ്റ് മത്സരത്തില്‍ ആസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 145ന് അവസാനിച്ചു.
യുഎഇയില്‍ നടക്കുന്ന ആസ്‌ട്രേലിയ-പാകിസ്താന്‍ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ആസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 145ന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അബ്ബാസ് ആണ് കംഗാരുക്കളെ നിലയുറപ്പിക്കാന്‍ അനുവദിക്കാതിരുന്നത്. ഇതോടെ പാകിസ്താന് 137 റണ്‍സിന്റെ അതിനിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കാനായി. 91ന് ഏഴ് എന്ന നിലയിലായിരുന്നു ആസ്ട്രേലിയ. 110 കടക്കില്ലെന്ന് പ്രതീക്ഷിച്ചതാണ്.
എന്നാല്‍ വാലറ്റക്കാരാണ് സ്കോര്‍ 145ല്‍ എത്തിച്ചത്. പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 282 റണ്‍സ് അടിച്ചെടുത്തിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ആസ്‌ട്രേലിയക്ക് പാക് പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഉത്തരമില്ലായിരുന്നു.സ്പിന്നര്‍മാരാവും പണി തരിക എന്ന പ്രതീക്ഷ ആസ്‌ട്രേലിയക്ക് പാരയായത് പേസര്‍മാര്‍. 39 റണ്‍സെടുത്ത ഫിഞ്ചാണ് ടോപ് സ്‌കോറര്‍.
ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്ക്(34) ആണ് മറ്റൊരു സ്‌കോറര്‍. 12.4 ഓവറില്‍ നാല് മെയ്ഡന്‍ ഓവറുകളടക്കം 33 റണ്‍സ് വിട്ടുകൊടുത്താണ് അബ്ബാസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റെടുത്ത് ബിലാല്‍ ആസിഫ് അബ്ബാസിനൊത്ത പങ്കാളിയുമായി. ഫഖര്‍ സമാന്‍(94)നായകന്‍ സര്‍ഫ്രാസ് അഹമ്മദ്(94) എന്നിവരുടെ മികവിലാണ് പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 282 റണ്‍സ് നേടിയത്. നഥാന്‍ ലയോണ്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.
Adjust Story Font
16