തേഡ് അംപയര്‍ക്ക് നേരെ ഉചിതമല്ലാത്ത വിമര്‍ശനമുന്നയിച്ചു; വെസ്റ്റ് ഇന്‍റീസ് കോച്ച് സ്റ്റുവര്‍ട്ട് ലോയ്ക്ക് രണ്ട് ഏകദിനങ്ങില്‍ വിലക്ക്
ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ കെയ്റന്‍ പവ്വല്‍ പുറത്തായതിനെത്തുടര്‍ന്ന് ലോ തേഡ് അംപയര്‍ റൂമില്‍ പോയി അനുചിതമായ വിമര്‍ശനങ്ങളുന്നയര്‍ത്തിയിരുന്നു
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ തേഡ് അംപയര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതിനെത്തുടര്‍ന്ന് വെസ്റ്റ് ഇന്‍റീസ് കോച്ച് സ്റ്റുവര്‍ട്ട് ലോയ്ക്ക് അടുത്ത രണ്ട് ഏകദിനങ്ങളില്‍ നിന്നും വിലക്ക്. 100 ശതമാനം പിഴവും നാല് ഡി മെറിറ്റ് പോയിന്‍റും ഒരു വര്‍ഷത്തിനിടെ സമ്പാദിച്ചതിനെത്തുടര്‍ന്നാണ് ലോയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്ക് ലഭിച്ചത്.
ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ കെയ്റന്‍ പവ്വല്‍ പുറത്തായതിനെത്തുടര്‍ന്ന് ലോ തേഡ് അംപയര്‍ റൂമില്‍ പോയി അനുചിതമായ വിമര്‍ശനങ്ങളുന്നയര്‍ത്തിയിരുന്നു. ശേഷം ഫോര്‍ത്ത് അംപയറുടെ റൂമിലേക്ക് ചെല്ലുകയും അവിടെയും വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. അശ്വിന്‍റെ പന്തില്‍ സ്ലിപ്പില്‍ നില്‍ക്കുന്ന അജിങ്ക്യ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് പവ്വല്‍ മടങ്ങിയത്.
എെ.സി.സിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കുറ്റത്തിനാണ് ലോയ്ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 2017 മെയ് മാസം പാക്കിസ്താനെതിരെയുള്ള ടെസ്റ്റില്‍ 25 ശതമാനം ഫൈനും ഒരു ഡി മെറിറ്റ് പോയിന്‍റും ലഭിച്ചിരുന്നു. ഇന്ത്യക്കെതിരെ മൂന്ന് ഡി മെറിറ്റ് പോയിന്‍റും ലഭിച്ചതോടെയാണ് ലോയ്ക്ക് വിലക്ക് ലഭിച്ചത്. ഗുവാഹട്ടിയിലും വിശാഖപട്ടണത്തും 21നും 24നും ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിനങ്ങളിലാണ് ടീമില്‍ നിന്ന് ലോ വിട്ടു നില്‍ക്കേണ്ടത്.
Adjust Story Font
16