അടുത്ത ഐ.പിഎല്ലിലെ കോടീശ്വരന്‍; പ്രവചനവുമായി ഹര്‍ഭജന്‍ സിങ്
ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും 320 എന്ന സ്‌കോര്‍ എത്തിയതിന് പിന്നില്‍ വിന്‍ഡീസ് കടപ്പെട്ടിരിക്കുന്നത് ഷിംറോണ്‍ ഹെറ്റ്മയറുടെ വെടിക്കെട്ട് ഇന്നിങ്‌സിനോട്.
ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും 320 എന്ന സ്‌കോര്‍ എത്തിയതിന് പിന്നില്‍ വിന്‍ഡീസ് കടപ്പെട്ടിരിക്കുന്നത് ഷിംറോണ്‍ ഹെറ്റ്മയറുടെ വെടിക്കെട്ട് ഇന്നിങ്‌സിനോട്. മധ്യഓവറുകളില്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ ഗുവാഹത്തിപോലെ ബാറ്റിങ് ട്രാക്കായ പിച്ചില്‍ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 78 പന്തില്‍ നിന്ന് ആറു വീതം സിക്‌സറുകളും ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഹെറ്റ്മയറുടെ ഇന്നിങ്സ്. ഫാസ്റ്റ്-സ്പിന്‍ ബൗളര്‍മാരെ അനായാസം നേരിടുന്ന ഹെറ്റ്മയറാവും അടുത്ത ഐ.പി.എല്‍ താരലേലത്തിലെ കോടീശ്വരന്‍ എന്ന് അഭിപ്രായപ്പെടുന്നത് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങാണ്.
86ന് മൂന്ന് എന്ന നിലയില്‍ വിന്‍ഡീസ് തകര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് ഇടംകൈ ബാറ്റ്‌സ്മാനായ ഹെറ്റ്മയര്‍ ക്രീസിലെത്തുന്നത്. ഹെറ്റ്മയര്‍ക്ക് പിന്തുണ കൊടുക്കേണ്ട ചുമതലയെ ആ സമയത്ത് സഹകളിക്കാര്‍ക്കു ണ്ടായിരുന്നുള്ളൂ. എളുപ്പത്തില്‍ താരം റണ്‍സ് കണ്ടെത്തി. ഷമിയുടെ പന്തൊക്കെ നിന്നനില്‍പ്പില്‍ തന്നെ അതിര്‍ത്തി കടത്തി. 2016ല്‍ അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യയെ തോല്‍പിച്ച് കിരീടം ചൂടിയ വിന്‍ഡീസ് ടീമില്‍ ഹെറ്റ്മയറും ഉണ്ടായിരുന്നു. 13 ഏകദിന പരിചയമെ ഹെറ്റ്മയര്‍ക്കുള്ളൂ. അതില്‍ ഗുവാഹത്തിയിലേതുള്‍പ്പെടെ മൂന്ന് സെഞ്ച്വറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ മൂന്ന് സെഞ്ച്വറികളും വേഗമേറിയ സെഞ്ച്വറികളാണെന്നാണ് പ്രത്യേകത. അടുത്ത വര്‍ഷത്തെ ഐ.പി.എല്‍ ലേലം ഡിസംബറില്‍ നടക്കാനിരിക്കെ താരത്തിന്റെ വരുന്ന പ്രകടനങ്ങളും നിര്‍ണായകമാകും.
What an inn by #Hetmyer..he is gonna be a next million dollar baby in the @IPL 2019 #INDvsWI 1st ODI
— Harbhajan Turbanator (@harbhajan_singh) October 21, 2018
ഗുവാഹത്തി ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസ് ഉയര്‍ത്തിയ 323 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. നായകന്‍ കോഹ്ലിയും(140) ഉപനായകന്‍ രോഹിത് ശര്‍മ്മയും(152*) സെഞ്ച്വറി നേടിയിരുന്നു. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 322 റണ്‍സെടുത്തത്.
ये à¤à¥€ पà¥�ें- ആരാണ് വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റിലെ ഈ ഹിജാബു കാരി?
Adjust Story Font
16