രംഗണ ഹെരാത്തും കളി നിര്‍ത്തുന്നു; പകരക്കാരെ തേടി ശ്രീലങ്ക
ടെസ്റ്റ് ചരിത്രത്തിലെ തന്നെ മികച്ച ഇടംകയ്യന്‍ ബൗളര്‍മാരിലൊരാളായ ശ്രീലങ്കയുടെ രംഗണ ഹെരാത്ത് വിരമിക്കല്‍ പ്രഖ്യാപിച്ചു.
ടെസ്റ്റ് ചരിത്രത്തിലെ തന്നെ മികച്ച ഇടംകയ്യന്‍ ബൗളര്‍മാരിലൊരാളായ ശ്രീലങ്കയുടെ രംഗണ ഹെരാത്ത് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗാലെയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റോടെയാണ് ഹെരാത്ത് വിടപറയുന്നത്. 19വര്‍ഷം മുമ്പ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വേദി തന്നെയാണ് വിരമിക്കല്‍ മത്സരത്തിനും ഹെരാത്ത് തെരഞ്ഞെടുത്തത്. 2016ല്‍ ഏകദിനത്തില്‍ നിന്നും ടി20യില്‍ നിന്നും ഹെരാത്ത് വിരമിച്ചിരുന്നു.
92 ടെസ്റ്റുകളില്‍ നിന്നായി 430 വിക്കറ്റുകള്‍ താരം സ്വന്തമാക്കി. 34 തവണ അഞ്ച് വിക്കറ്റ് എന്ന നേട്ടവും പത്ത് വിക്കറ്റോ അതിന് മുകളിലോ എന്ന നേട്ടം ഒമ്പത് പ്രാവശ്യവും സ്വന്തമാക്കി. മുത്തയ്യ മുരളീധരന് ശേഷം ലങ്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന നേട്ടം ഹെരാത്തിനാണ്. അതേസമയം ഹെരാത്തിന്റെ വിരമിക്കല്‍ തിരിച്ചടിയാവുക ശ്രീലങ്കയ്ക്കാണ്.
പരിചയസമ്പത്തുള്ള കളിക്കാരുടെ അഭാവം അലട്ടുന്ന ലങ്കയ്ക്ക് ഹെരാത്തിന് പകരം വെക്കാവുന്നൊരു താരത്തെ ഇതുവരെ വളര്‍ത്തികൊണ്ടുവരാനായിട്ടില്ല. ഇപ്പോ തന്നെ ചെറു ടീമുകളോട് വരെ ലങ്ക തോല്‍ക്കുന്ന സ്ഥിതിയാണ്.
Adjust Story Font
16