നേപ്പാളിലെ ആ പയ്യന്‍ ആസ്‌ട്രേലിയയിലെ ബിഗ്ബാഷിലേക്കും
ലോകക്രിക്കറ്റില്‍ നേപ്പാള്‍ ഒന്നുമല്ലെങ്കിലും സന്ദീപ് ലാമിചന്നെ എന്ന നേപ്പാളുകാരനെ ക്രിക്കറ്റ് കളിക്കാന്‍ വേണം. ഐപിഎല്ലില്‍ തിളങ്ങിയ പതിനെട്ടുകാരന്‍ പയ്യനെ തേടി ഇപ്പോള്‍ ആസ്‌ട്രേലിയക്കാരും എത്തിയിരിക്കുന്നു. ആസ്‌ട്രേലിയയിലെ ബിഗ്ബാഷ് ടി20 ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സാണ് സന്ദീപിനെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു നേപ്പാളുകാരന്‍ ആസ്‌ട്രേലിയയില്‍ കളിക്കാനെത്തുന്നത്. നേരത്തെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും കരീബിയന്‍, അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗുകളിലും,കാനഡയിലെ ഗ്ലോബല്‍ ടി20 ലീഗിലും വിവിധ ടീമുകള്‍ക്കായി സന്ദീപ് കളിച്ചിട്ടുണ്ട്. 2016ലെ അണ്ടര്‍ 19 ലോകകപ്പ് താരമാണ് സന്ദീപ്. അന്നത്തെ പ്രകടനമാണ് താരത്തെ ശ്രദ്ധേയമാക്കിയത്. സന്ദീപിലൂടെ ക്രിക്കറ്റ് ലോകത്ത് മേല്‍വിലാസമുണ്ടാക്കാനുള്ള ശ്രമത്തിലാണ് നേപ്പാളും.
Excited to be announced as the player of @StarsBBL in this edition of @BBL. Thank you everyone for your lovely wishes and blessings. Will always try to give my best. Thanks to @TalhaAisham @CricketRaman ! Lots of love to everyone. God bless all ! @MClarke23 ❤️ pic.twitter.com/AotvWNbVEp
— Sandeep Lamichhane (@IamSandeep25) October 23, 2018
Adjust Story Font
16