“വീര ‘വിരാട’ കുമാര വിഭോ...” നായകന്‍റെ പിന്‍ബലത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍
വിരാട് കോഹ്‍ലി പുറത്താകാതെ 139 പന്തുകളില്‍ നിന്നും 157 റണ്‍സെടുത്തു
വെസ്റ്റ് ഇന്‍റീസിനെതിരായ രണ്ടാം ഏകദിനത്തില്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ അത്യുഗ്രന്‍ പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 321 റണ്‍സെടുത്തു. വിരാട് കോഹ്‍ലി പുറത്താകാതെ 139 പന്തുകളില്‍ നിന്നും 157 റണ്‍സെടുത്തു. വിരാടിന്‍റെ മുപ്പത്തിയേഴാം ശതകമാണ് ഇന്ന് പിറന്നത്. കളിക്കുന്ന ഇരുനൂറ്റിയഞ്ചാം ഇന്നിങ്ങ്സില്‍ 10000 റണ്‍സ് തികച്ച് ഈ നേട്ടം ഏറ്റവും വേഗം കൈവരിക്കുന്ന താരമായി കോഹ്‍ലി മാറി.
ये à¤à¥€ पà¥�ें- കോഹ്‍ലി 10000 റണ്‍സ് ക്ലബില്‍
80 പന്തുകളില്‍ നിന്നും 73 റണ്‍സ് നേടിയ അമ്പാട്ടി റായിഡു കോഹ്‍ലിക്ക് മികച്ച പിന്‍തുണ നല്‍കി. ശിഖര്‍ ധവാന്‍ ഇരുപത്തിയൊന്‍പതും ധോണി ഇരുപതും റണ്‍സെടുത്തു.
വിന്‍റീസിന് വേണ്ടി ഒബെദ് മക്കോയും ആഷ്ലി നേഴ്സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Next Story
Adjust Story Font
16