Quantcast

ബ്രാവോ വിന്‍ഡീസിനായി ഇനി കളിക്കില്ല; അപ്രതീക്ഷിത വിരമിക്കല്‍  

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. 

MediaOne Logo

Web Desk

  • Published:

    25 Oct 2018 7:02 AM GMT

ബ്രാവോ വിന്‍ഡീസിനായി ഇനി കളിക്കില്ല; അപ്രതീക്ഷിത വിരമിക്കല്‍  
X

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച താരം ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള ടി20 ലീഗുകളില്‍ കളിക്കും. ഇംഗ്ലണ്ടിനെതിരെ 2004ലാണ് വിന്‍ഡീസിനായി ബ്രാവോ അരങ്ങേറിയത്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീമിലെത്തിയ ബ്രാവോയുടെ വളര്‍ച്ച ടി20യിലൂടെയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ പതിനാല് വര്‍ഷത്തെ കരിയറാണ് 35കാരനായ ബ്രാവോ അവസാനിപ്പിക്കുന്നത്. വിന്‍ഡീസിനായി 40 ടെസ്റ്റുകളും 164 ഏകദിനങ്ങളും 66 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പ് അബുദാബിയില്‍ പാകിസ്താനെതിരെയുള്ള മത്സരത്തിലാണ് ബ്രാവോ അവസാനമായി വിന്‍ഡീസിനായി ടി20 കളിക്കുന്നത്. പ്രതിഫലവുമായി ബന്ധപ്പെട്ട് ബോര്‍ഡുമായുള്ള ഉടക്കും മോശം ഫോമും താരത്തെ പലപ്പോഴും ടീമിന് വെളിയിലെത്തിച്ചു. എന്നിരുന്നാലും ടി20 ക്രിക്കറ്റില്‍ സജീവമായിരുന്നു. ദേശീയ ടീമിനായി ടി20 കുപ്പായത്തില്‍ ബ്രാവോയെ പലപ്പോഴും കണ്ടു. 2014ലാണ് വിന്‍ഡീസിനാ യി അവസാനമായി ബ്രാവോ ഏകദിനം കളിക്കുന്നത്. 2010ന് ശേഷം വിന്‍ഡീസിനായി ബ്രാവോ ടെസ്റ്റ് കളിച്ചിട്ടുമില്ല. താരത്തിന്റെ മീഡിയം ഫാസ്റ്റ് ബൌളിങ് ശ്രദ്ധേയമാണ്. ബാറ്റുകൊണ്ട് ഒറ്റക്ക് കളി ജയിപ്പിക്കാനുള്ള മിടുക്കും താരത്തിന്റെ പ്രത്യേകതയാണ്.

ये भी पà¥�ें- സച്ചിനോ അതോ കോഹ്‌ലിയോ? ഈ കണക്കുകള്‍ നോക്കൂ... 

ബ്രാവോ പടിയിറങ്ങുമ്പോള്‍ ബാക്കിയാവുന്നത് ടെസ്റ്റില്‍ നേടിയ 86 വിക്കറ്റും 2,200 റണ്‍സും ഏകദിനത്തില്‍ നേടിയ 2,968 റണ്‍സും 199 വിക്കറ്റും ടി20യില്‍ നേടിയ 52 വിക്കറ്റും 1,142 റണ്‍സുമാണ്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നങ്ങള്‍ ഏറെക്കുറെ അവസാനിച്ചിരിക്കെ താരം മടങ്ങിയെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ബ്രാവോ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. അതും വിന്‍ഡീസ് കരകാണാതെ വിഷമിച്ചിരിക്കുന്ന അവസരത്തില്‍.

TAGS :

Next Story