Quantcast

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം; ഭുവനേശ്വർ, ബുംറ ടീമില്‍

ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച മുഹമ്മദ് ഷമി പുറത്ത്

MediaOne Logo

Web Desk

  • Published:

    25 Oct 2018 12:32 PM GMT

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം; ഭുവനേശ്വർ, ബുംറ ടീമില്‍
X

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ടു ഏകദിനങ്ങൾ കളിക്കാതിരുന്ന പേസർമാരായ ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവരെ ടീമിലേക്ക് തിരിച്ചെടുത്തു. ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച മുഹമ്മദ് ഷമിയെ പുറത്താക്കിയാണ് ടീമിലെ അഴിച്ചുപണി. ഓപ്പണർ കെ.എൽ. രാഹുലിനെയും പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാർ ജാദവ് പരിക്കിൽ നിന്നും മോചിതനായെങ്കിലും ടീമിലേക്ക് പരിഗണിച്ചില്ല. ദേവ്ധർ ട്രോഫിയിൽ ഇന്ത്യ എ ടീമിന് വേണ്ടി കേദാർ ജാദവ് കളിക്കുന്ന സാഹചര്യത്തിലാണ് ടീമിലേക്ക് പരിഗണിക്കാതിരുന്നത്. വിരാട് കോഹ്‌ലി ക്യാപ്റ്റനായും രോഹിത് ശർമ വൈസ് ക്യാപ്റ്റനായും തുടരും. ഇതോടെ തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന അവസാന ഏകദിനത്തിന് കോഹ്‌ലി ഉൾപ്പടെയുള്ള പ്രധാന താരങ്ങൾ ഉണ്ടായിരിക്കുമെന്ന് ഉറപ്പായി. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡയത്തിൽ അഞ്ചാം ഏകദിനം നടക്കുക. ഒക്ടോബർ 27ന് പൂനെയിലാവും റണ്ടാം ഏകദിനം. 29ന് മുംബൈയിലും മൂന്നും നാലും മത്സരങ്ങൾ നടക്കും.

ടീം

വിരാട് കോഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, അന്പാട്ടി റായിഡു, മനീഷ് പാണ്ഡെ, എം.എസ്.ധോണി. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ.

TAGS :

Next Story