Quantcast

ഇന്ത്യ-വിന്‍ഡീസ് ഏകദിനം; വിദ്യാര്‍ത്ഥികള്‍ക്ക് 2000 ടിക്കറ്റ് കൂടി നീക്കിവെച്ചതായി കെ.സി.എ

500 രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന്റെ വില.

MediaOne Logo

Web Desk

  • Published:

    29 Oct 2018 5:00 AM GMT

ഇന്ത്യ-വിന്‍ഡീസ് ഏകദിനം; വിദ്യാര്‍ത്ഥികള്‍ക്ക് 2000 ടിക്കറ്റ് കൂടി നീക്കിവെച്ചതായി കെ.സി.എ
X

ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന് വിദ്യാര്‍ത്ഥികള്‍ക്കായി 2000 സീറ്റുകള്‍ കൂടി നീക്കിവെച്ചതായി കെ.സി.എ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണ് തീരുമാനം. അപ്പര്‍ ടിയറിലെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. 500 രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന്റെ വില. ഈസ്റ്റ് ബ്ലോക്കിലെ അപ്പർ ടിയർ എസിലാണ് വിദ്യാർത്ഥികൾക്കായി കൂടുതൽ ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ , സംസ്ഥാനത്തെ 2700 അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

പണം നല്‍കിയാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കും. ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലൂടെ മാത്രമേയുള്ളൂവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. www.paytm.com, www.insider.in എന്നീ വെബ് സൈറ്റുകള്‍ വഴി മാത്രമേ ടിക്കറ്റ് വില്‍പ്പനയുള്ളൂ. 1000 (അപ്പര്‍ ടിയര്‍), 2000( ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്പെഷ്യല്‍ ചെയര്‍) എന്നി ങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഒരാള്‍ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നും പരമാവധി 6 ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. രാവിലെ 10.30 മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തുടങ്ങുക.

TAGS :

Next Story