കാര്യവട്ടത്ത് ധോണി ഒരു റണ്‍സ് കൂടി നേടിയാല്‍....
വേഗത്തില്‍ ഏകദിനഫോര്‍മാറ്റില്‍ പതിനായിരം റണ്‍സ് തികച്ചെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നേടിയത് വിന്‍ ഡീസിനെതിരായ പരമ്പരയിലാണ്.
വേഗത്തില്‍ ഏകദിനഫോര്‍മാറ്റില്‍ പതിനായിരം റണ്‍സ് തികച്ചെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നേടിയത് വിന്‍ ഡീസിനെതിരായ പരമ്പരയിലാണ്. എന്നാല്‍ അതേ പതിനായിരം റണ്‍സ് എന്ന ക്ലബ്ബിലേക്ക് ഒരു ഇന്ത്യക്കാരന്‍ കൂടി വരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് എത്തുന്നത്. പതിനായിരം തികയ്ക്കാന്‍ ധോണിക്ക് വേണ്ടത് ഒരു റണ്‍സാണ്. ഒരു റണ്‍സ് കണ്ടെത്തിയാല്‍ പതിനായിരം ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാവാനും ലോകക്രിക്കറ്റില്‍ പതിമൂന്നാമനാവാനും ധോണിക്കാവും. ധോണി ഇതിനകം തന്നെ പതിനായിരം പിന്നിട്ടിട്ടുണ്ട്.
പക്ഷേ ഇതില്‍ ഏഷ്യ ഇലവന് വേണ്ടി നേടിയ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കായി ധോണിയുടെ സംഭാവന 9,999 എന്ന നിലയിലാണിപ്പോള്‍. അതേസമയം ധോണിക്ക് പഴയപോലെ ബാറ്റിങില്‍ താളം കണ്ടെത്താനാവാത്തത് വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. ടി20യില്‍ നിന്ന് താരത്തെ ഒഴിവാക്കിയതും ചര്‍ച്ചയായിരുന്നു. നിലവിലെ മോശം ഫോം തുടരുകയാണെങ്കില്‍ ഏകദിനത്തിലും ധോണിയെ കണ്ടേക്കില്ല. അതേസമയം ധോണിയുടെ തകര്‍പ്പന്‍ തിരിച്ച് വരവ് കാര്യവത്തുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നാളെയാണ് പരമ്പരയിലെ അഞ്ചാം ഏകദിനം. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. വിശാഖപ്പട്ടണം ഏകദിനം സമനിലയില്‍ പിരിഞ്ഞിരുന്നു. അതിനാല്‍ ജയിച്ച് പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍, തിരുവനന്തപുരത്ത് ജയിച്ച് കളി സമനിലയിലാക്കാനാവും വിന്‍ഡീസ് ശ്രമിക്കുക. ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും കളിക്കാനുണ്ട്.
Adjust Story Font
16