തിരുവനന്തപുരത്ത് കോഹ്‌ലി ടോസ് നേടിയാല്‍ അതും ചരിത്രം
പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. വിശാഖപ്പട്ടണം ഏകദിനം സമനിലയില്‍ പിരിഞ്ഞിരുന്നു.
ബാറ്റിങില്‍ സച്ചിന്റെ റെക്കോര്‍ഡുകള്‍ ഓരോന്ന് സ്വന്തം പേരിലാക്കി മുന്നേറുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. പരമ്പരയില്‍ അസാമാന്യ ഫോമിലുള്ള നായകനെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടി കാത്തിരിക്കുന്നു. അതും ഭാഗ്യത്തിന്റെ റെക്കോര്‍ഡ്. ഇന്ത്യയില്‍ ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന ഒരു പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ടോസ് നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോഹ്ലിയെ കാര്യവട്ടത്ത് കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും കോഹ്ലിക്കാണ് ടോസ് ലഭിച്ചത്.
അഞ്ചാം ഏകദിനം നാളെ കാര്യവട്ടത്ത് നടക്കാനിരിക്കുകയാണ്. അതേസമയം അഞ്ച് ടോസുകള്‍ നേടുന്ന നാലാമത്തെ നായകനാകും കോഹ്ലിക്കാവും. മുഹമ്മദ് അസ്ഹറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, എം.എസ് ധോണി എന്നിവര്‍ക്ക് അങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷേ അത് ഇന്ത്യയിലല്ലെന്ന് മാത്രം. കാര്യവട്ടത്ത് കൂടി ടോസ് ലഭിച്ചാല്‍ ഇന്ത്യയില്‍ നടക്കുന്നൊരു പരമ്പരയില്‍ അഞ്ച് ടോസുകള്‍ നേടുന്ന ആദ്യ നായകനാകാനും കോഹ്ലിക്കാവും. അതേസമയം വിന്‍ഡീസിനെതിരെ കോഹ്ലി മാത്രമല്ല അഞ്ച് ടോസുകള്‍ നേടുന്നത്. ഹാന്‍സി ക്രോണി(സൗത്ത് ആഫ്രിക്ക) സ്റ്റീവ് വോ(ആസ്‌ട്രേലിയ) എന്നിവര്‍ വിന്‍ഡീസിനെതിരെ അഞ്ച് ടോസുകള്‍ നേടിയിട്ടുണ്ട്.
നാളെയാണ് പരമ്പരയിലെ അഞ്ചാം ഏകദിനം. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. വിശാഖപ്പട്ടണം ഏകദിനം സമനിലയില്‍ പിരിഞ്ഞിരുന്നു. അതിനാല്‍ ജയിച്ച് പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍, തിരുവനന്തപുരത്ത് ജയിച്ച് കളി സമനിലയിലാക്കാനാവും വിന്‍ഡീസ് ശ്രമിക്കുക. ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും കളിക്കാനുണ്ട്.
Adjust Story Font
16