കോഹ്‌ലി ഇങ്ങനെ കളിക്കുകയാണെങ്കില്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമല്ലെന്ന് സുനില്‍ ഗവാസ്കര്‍
കോഹ്‌ലി ഈ രീതിയില്‍ കളിക്കുകയാണെങ്കില്‍ ലോക ക്രിക്കറ്റിലെ ഇതുവരെയുള്ള ബാറ്റിങ് റെക്കോര്‍ഡുകള്‍ വഴിമാറുമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു കോഹ്‌ലി. തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികള്‍ കുറിച്ച താരം, വേഗത്തില്‍ പതിനായിരം റണ്‍സ് കടന്നെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഒരു ഇന്ത്യന്‍ താരം ആദ്യമായാണ് തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികള്‍ നേടുന്നത്.
കരിയറിലെ മികച്ച ഫിറ്റ്നസില്‍ കളിക്കുന്ന കോഹ്‌ലി ഇതിനോടകം തന്നെ നിരവധി റെക്കോര്‍ഡുകള്‍ക്കുടമയായി, ഈ രീതിയില്‍ ബാറ്റ് ചെയ്താല്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമല്ലെന്നും ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍, ഏറ്റവും കൂടുതല്‍ റണ്‍സ് തുടങ്ങി എല്ലാ റെക്കോര്‍ഡുകളും കോഹ്‌ലി യുടെ അക്കൗണ്ടിലാവുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. സച്ചിന്‍ 40 വയസുവരെ കളിച്ച രീതിയില്‍ കോഹ്‌ലിക്കും കളിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിന്‍ഡീസിനെതിരെ വരാനിരിക്കുന്ന ടി20 മത്സരങ്ങള്‍ ടെസ്റ്റ്, ഏകദിനം പോലെയാവില്ലെന്നും ചെറുഫോര്‍മാറ്റില്‍ വിന്‍ഡീസ് കരുത്തരാണെന്നും അതിനാല്‍ തന്നെ പരമ്പര ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ കൊല്‍ക്കത്തയിലാണ് ആദ്യ ടി20. കോഹ്ലിക്ക് പകരം രോഹിതാണ് ടീമിനെ നയിക്കുന്നത്.
Adjust Story Font
16