Quantcast

ഒന്നൊഴിച്ച് എല്ലാ റെക്കോര്‍ഡുകളും കോഹ്‌ലി തകര്‍ക്കുമെന്ന് സ്റ്റീവോ 

കോഹ്‌ലി ഇങ്ങനെ ബാറ്റ് ചെയ്യുകയാണെങ്കില്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമായിരിക്കില്ലെന്നായിരുന്നു ഗവാസ്‌കറുടെ അഭിപ്രായമെങ്കില്‍ സ്റ്റീവോ പറയുന്നത് ഒന്നൊഴിച്ച് എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നാണ്.

MediaOne Logo

Web Desk

  • Published:

    4 Nov 2018 1:22 PM GMT

ഒന്നൊഴിച്ച് എല്ലാ റെക്കോര്‍ഡുകളും കോഹ്‌ലി  തകര്‍ക്കുമെന്ന് സ്റ്റീവോ 
X

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത് എത്തിയതിന് പിന്നാലെ മുന്‍ ഓസീസ് നായകനും രംഗത്ത്. കോഹ് ലി ഇങ്ങനെ ബാറ്റ് ചെയ്യുകയാണെങ്കില്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമായിരിക്കില്ലെന്നായിരുന്നു ഗവാസ്‌കറുടെ അഭിപ്രായമെങ്കില്‍ സ്റ്റീവോ പറയുന്നത് ഒന്നൊഴിച്ച് എല്ലാ റെക്കോര്‍ഡുക ളും കോഹ്‌ലി തകര്‍ക്കുമെന്നാണ്. ടെസ്റ്റില്‍ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ പേരിലുള്ള 99.94 ബാറ്റിങ് ശരാശരിയുടെ റെക്കോര്‍ഡ് മാത്രമാകും കോഹ് ലിക്ക് അന്യമാകുകയെന്നാണ് വോ പറയുന്നത്.

കളിയോടുള്ള അഭിനിവേശവും റണ്‍ദാഹവും, പോരാത്തതിന് കായിക ക്ഷമതയും കോഹ് ലിയെ സമകാലീനരായ മറ്റ് ക്രിക്കറ്റര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു, അതുകൊണ്ടുതന്നെ ഗുരുതരമായ പരിക്കുകളൊന്നും പറ്റിയില്ലെങ്കില്‍ കോഹ് ലി ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരിയൊഴികെയുള്ള റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയക്ക് നല്‍കിയ അഭിമുഖത്തില്‍ വോ പറഞ്ഞു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു കോഹ്‌ലി.

തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികള്‍ കുറിച്ച താരം, വേഗത്തില്‍ പതിനായിരം റണ്‍സ് കടന്നെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഒരു ഇന്ത്യന്‍ താരം ആദ്യമായാണ് തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികള്‍ നേടുന്നത്. പതിനായിരം റണ്‍സിന്റെ റെക്കോര്‍ഡ് സച്ചിന്റെ പേരിലായിരുന്നു.

ये भी पà¥�ें- ഇങ്ങനെ ആസ്‌ട്രേലിയ തോറ്റിട്ടില്ല; നാണംകെട്ട് കംഗാരുപ്പട 

TAGS :

Next Story