കളിമറന്നുള്ള ഓട്ടത്തിനൊടുവില്‍ കോമഡി റണ്ണൗട്ട്
അതോടെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ആരാദ്യമെത്തുമെന്ന ഓട്ടമത്സരമായി ഇത് മാറി. ഓട്ടമത്സരത്തില്‍ തോറ്റ ഹോപ് പുറത്താവുകയും ചെയ്തു.
വിന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയും അഞ്ചു വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ഈഡന്‍ഗാര്‍ഡനില്‍ ടോസ് നേടിയ സന്ദര്‍ശകരെ ബാറ്റിംങിനയച്ച രോഹിത് ശര്‍മ്മയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ വെസ്റ്റ് ഇന്‍ഡീസ് സ്‌കോര്‍ 109/9ല്‍ ഒതുങ്ങി. ഇതിനിടെ റണ്ണൗട്ടിന്റെ രൂപത്തില്‍ വീണ രണ്ടാം വിക്കറ്റ് കാണികളിലും കളിക്കാരിലും ചിരി പടര്‍ത്തി.
ഹെറ്റ്‌മെയറും ഷായ് ഹോപ്പുമായിരുന്നു ക്രീസില്‍. നാലാം ഓവറില്‍ ഹോപ് ഖലീല്‍ അഹമ്മദിനെ ഫ്ളിക്ക് ചെയ്ത് റണ്ണിനായി ഓടി. നോണ്‍ സ്‌ട്രൈക്കര്‍ ഹെറ്റ്‌മെയര്‍ പകുതി ഓടിയ ശേഷം തിരിച്ചോടി. ഇതിനിടെ ഹോപ് ഇടക്കൊന്നു നിന്നെങ്കിലും പിന്നെയും ഓട്ടം തുടര്‍ന്നു. അതോടെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ആരാദ്യമെത്തുമെന്ന ഓട്ടമത്സരമായി ഇത് മാറി. ഓട്ടമത്സരത്തില്‍ തോറ്റ ഹോപ് പുറത്താവുകയും ചെയ്തു.
Oopsie Daisy, the comical run-out
Oopsie Daisy, the comical run-out
സോഷ്യല്‍മീഡിയ ആഘോഷത്തോടെയാണ് ഈ തമാശ റണ്ണൗട്ടിനെ സ്വീകരിച്ചത്.
Adjust Story Font
16