കോഹ്‌ലിയുടെ ആ റെക്കോര്‍ഡ് ഇന്ന് മറികടക്കുമോ? ഇത്തവണ രോഹിത് ശര്‍മ്മ
വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കോഹ്‌ലിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു
ടി20യില്‍ വേഗത്തില്‍ ആയിരം റണ്‍സ് കണ്ടെത്തിയ താരം എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ താരം ബാബര്‍ അസം സ്വന്തമാക്കിയത്. എന്നാല്‍ ടി20യില്‍ തന്നെ കോഹ്‌ലിയുടെതായ ഒരു റെക്കോര്‍ഡിതാ മറികടക്കാനൊരുങ്ങുന്നു. എന്നാലത് ഉപനായകന്‍ രോഹിത് ശര്‍മ്മയാണെന്ന് മാത്രം. ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കാനൊരുങ്ങുന്നത്.
62 മത്സരങ്ങളില്‍ നിന്നായി 2,102 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. രോഹിത് ശര്‍മ്മയ്ക്കാകട്ടെ 2,092ഉം. 85 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിതിന്റെ പ്രകടനം. കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ രോഹിതിന് ഇനി പതിനൊന്ന് റണ്‍സ് കൂടി മതി. ഇന്ന് വിന്‍ഡീസിനെതിരെ നടക്കുന്ന രണ്ടാം ടി20യില്‍ ആ റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തം പേരിലാക്കുമെന്നാണ് പ്രതീക്ഷ. വിന്‍ഡീസിനെതിരായ ടി20യില്‍ കോഹ്‌ലിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. രോഹിതാണ് ഇന്ത്യയെ നയിക്കുന്നത്. മികച്ച ഫോമില്‍ തന്നെയാണ് കോഹ് ലി. അതിനാല്‍ തന്നെ ഇൌ റെക്കോര്‍ഡ് അധിക കാലം രോഹിതിന് അലങ്കരിക്കാനാവില്ല.
അതേസമയം വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ രോഹിതിന് തിളങ്ങാനായിരുന്നില്ല. ആറ് റണ്‍സെടുത്ത രോഹിതിനെ ഒഷാനെ തോമസ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു. അമ്പയര്‍ ഔട്ട് അനുവദിച്ചതുമില്ല. എന്നാല്‍ വിക്കറ്റ് കീപ്പര്‍ രാംദിന്‍ റിവ്യു ആവശ്യപ്പെടുകയായിരുന്നു. രാംദിന്റെ തീരുമാനം ശരിവെച്ച് പന്ത് ബാറ്റിലുരസിയെന്ന് റിപ്ലെകളില്‍ വ്യക്തമാവുകയായിരുന്നു.
Adjust Story Font
16