Quantcast

വിരാട് കൊഹ്‍ലിയെ പഞ്ഞിക്കിട്ട് ആരാധകര്‍

ആയിക്കോട്ടെ, നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയി ജീവിക്കൂ. 

MediaOne Logo

Web Desk

  • Published:

    7 Nov 2018 3:06 PM GMT

വിരാട് കൊഹ്‍ലിയെ പഞ്ഞിക്കിട്ട് ആരാധകര്‍
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലിക്കെതിരെ നവമാധ്യമങ്ങളില്‍ ട്രോള്‍മഴ. പാകിസ്താനിലേക്ക് പൊക്കോളൂ എന്ന് പറയുന്ന സംഘപരിവാറിന്‍റെ രീതിയില്‍ ആരാധകരോട് സംസാരിച്ചതിന്‍റെ പേരിലാണ് ട്രോളുകള്‍. ഒരു ആരാധകന്‍റെ ട്വീറ്റിന് കൊഹ്‍ലി നല്‍കിയ മറുപടിയാണ് വിവാദത്തിലായത്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരേക്കാള്‍ ആസ്ട്രേലിയക്കാരും ഇംഗ്ലീഷ് താരങ്ങളുമാണ് കേമന്‍മാര്‍ എന്ന ഒരു ട്വീറ്റിനായിരുന്നു കൊഹ്‍ലിയുടെ മറുപടി. അങ്ങനെ മറ്റുള്ള രാജ്യത്തിന്‍റെ ക്രിക്കറ്റ് താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന് കൊഹ്‍ലി പറഞ്ഞു.

'നിങ്ങളൊരു അമിതപ്രാധാന്യം ലഭിച്ച ബാറ്റ്‌സ്മാനാണ്. നിങ്ങളുടെ ബാറ്റിങില്‍ എനിക്ക് ഒരു പ്രത്യേകതയും തോന്നിയിട്ടില്ല. ഇന്ത്യന്‍ കളിക്കാരുടെ ബാറ്റിങിനെക്കാള്‍ എനിക്ക് ഇംഗ്ലീഷ്, ആസ്‌ട്രേലിയന്‍ കളിക്കാരുടെ ബാറ്റിങാണ് ഇഷ്ടപ്പെടാറുള്ളത്.' ഇങ്ങനെയായിരുന്നു ആരാധകന്‍റെ ട്വീറ്റ്. ഇതിന് കൊഹ്‍ലി നല്‍കിയ മറുപടി ഇങ്ങനെ: 'ആയിക്കോട്ടെ, നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയി ജീവിക്കൂ. മറ്റു രാജ്യങ്ങളെ സ്‌നേഹിച്ചു എന്തിനാണ് നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിക്കുന്നത്? നിങ്ങള്‍ക്ക് എന്നെ ഇഷ്ടമല്ലെങ്കില്‍ അത് എനിക്കൊരു പ്രശ്നമല്ല. പക്ഷേ, ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റുള്ളവരെ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.'

ആരാധകരെ ചൊടിപ്പിക്കുന്ന പ്രസ്താവന നടത്തിയതിന്‍റെ പേരില്‍ നവമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് കൊഹ്‍ലി ഏറ്റുവാങ്ങുന്നത്. ഇന്ത്യക്കാരല്ലാത്ത ആരാധകരോട് അവരുടെ രാജ്യം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരാനാണോ കൊഹ്‍ലി ആവശ്യപ്പെടുന്നതെന്നാണ് ട്വിറ്ററില്‍ ഒരാള്‍ ചോദിക്കുന്നത്. ആരുടെ ആരാധകനായാലും ഒരു ഇന്ത്യന്‍ പൌരനോട് രാജ്യം വിടാന്‍ പറയാന്‍ താന്‍ ആരാണെന്ന് മറ്റൊരാള്‍ വിരാടിനോട് ചോദിക്കുന്നു. ഏതു കളിക്കാരനെ ഇഷ്ടപ്പെടണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഈ ജനാധിപത്യ രാജ്യത്തുണ്ട്. മറ്റു രാജ്യക്കാരെ വെറുക്കണമെന്നാണോ താങ്കള്‍ പറയുന്നത് ? - ഇത് മറ്റൊരാളുടെ ചോദ്യം.

ये भी पà¥�ें- ‘മറ്റു രാജ്യങ്ങളുടെ കളിക്കാരെ ഇഷ്ടപ്പെടുന്നവര്‍ ഇന്ത്യയില്‍ ജീവിക്കേണ്ട’; പറയുന്നത് വിരാട് കൊഹ്‍ലി

TAGS :

Next Story