Quantcast

കൈഫിന്റെ ഈഗോ, മുനാഫിന്റെ പ്രായം; ഐ.പി.എല്‍ കാലം ഓര്‍ത്തെടുത്ത് വോണിന്റെ ആത്മകഥ 

തന്റെ ആത്മകഥയായ നോ സ്പിന്‍ എന്ന പുസ്തകത്തിലാണ് വോണ്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 

MediaOne Logo

Web Desk

  • Published:

    7 Nov 2018 5:41 AM GMT

കൈഫിന്റെ ഈഗോ, മുനാഫിന്റെ പ്രായം; ഐ.പി.എല്‍ കാലം ഓര്‍ത്തെടുത്ത് വോണിന്റെ ആത്മകഥ 
X

ക്രിക്കറ്റ് ലോകത്ത് മാന്ത്രിക സ്പിന്നിനാല്‍ ബാറ്റ്‌സ്മാന്മാരെ കുഴക്കിയതാണ് ആസ്‌ട്രേലിയയുടെ ഷെയിന്‍ വോണ്‍. താരത്തിന്റെ എണ്ണം പറഞ്ഞ പന്തുകള്‍ക്ക് ഉത്തരമില്ലാതെ പോയവരില്‍ പല പ്രമുഖ ബാറ്റ്‌സ്മാന്മാരും ഉള്‍പ്പെടും. ആ മാന്ത്രികതയുമായാണ് വോണ്‍ ഐ.പി.എല്ലിനുമെത്തിയത്. പണം എറിഞ്ഞ്, അക്കാലത്തെ വെടിക്കെട്ടുകാരെയെല്ലാം പല ടീമുകളും കൊണ്ടുപോയപ്പോള്‍ ഒരു സാധ്യതയുമില്ലെന്ന് എഴുതിയ രാജസ്ഥാന്‍ റോയല്‍സിനെ പ്രഥമ സീസണില്‍ കപ്പ് നേടിക്കൊടുത്തു വോണ്‍. വോണായിരുന്നു അന്ന് ടീമിനെ നയിച്ചിരുന്നത്.

ഐ.പി.എല്ലിനെയും അതിലെ ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റവും മറ്റും വിലയിരുത്തുകയാണ് വോണ്‍, തന്റെ ആത്മകഥയായ നോ സ്പിന്‍ എന്ന പുസ്തകത്തിലൂടെ. അന്നത്തെ താരത്തിന്റെ ഈഗോ, വളര്‍ന്നുവരുന്നൊരു താരത്തെ പ്രോത്സാഹിപ്പിക്കുന്നത്, അദ്ദേഹത്തിന്റെ പോരായ്മയെ കണ്ടെത്തുന്നത്, മറ്റൊരാളുടെ ഹ്യൂമര്‍ സെന്‍സ് എന്നിവ പ്രതിപാദിക്കുന്നുണ്ട് വോണ്‍. പ്രഥമ ഐ.പി.എല്‍ സീസണാണ് പശ്ചാത്തലം. മുന്‍ ഇന്ത്യന്‍ താരവും അണ്ടര്‍ 19 നായകനുമായ മുഹമ്മദ് കൈഫിന്റെ ഈഗോ സംബന്ധിച്ച് വോണ്‍ പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ:

രാജസ്ഥാന്‍ റോയല്‍സ് ടീം അംഗങ്ങള്‍ അവരുടെ റൂമിന്റെ താക്കോല്‍ വാങ്ങി റൂമിലേക്ക് പോയി, നിമിഷങ്ങള്‍ക്കുള്ളില്‍ കൈഫ് തിരിച്ച് വരുന്നു.

ഞാന്‍ ഹോട്ടല്‍ ഉടമയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.

കൈഫ് നേരെ വന്ന് റിസപ്ഷനിസ്റ്റിനോട് പറഞ്ഞു. 'ഞാന്‍ കൈഫാണ്!

'അതെ, ഞാന്‍ എങ്ങനെയാണ് സഹായിക്കേണ്ടത്' റിസപ്ഷനിസ്റ്റ് ചോദിച്ചു. വിണ്ടും അദ്ദേഹം ഞാന്‍ കൈഫാണ് എന്ന് ആക്രോശിക്കുന്നു

ഞാന്‍ കൈഫിനോട് പറഞ്ഞു 'എല്ലാം ശരിയാകും കൂട്ടുകാരാ'

'അതെ, ഞാന്‍ കൈഫാണ്'!

'അവര്‍ക്ക് നിങ്ങളെ അറിയുമായിരിക്കും, 'നിങ്ങള്‍ എന്താണ് ചോദിക്കുന്നത്? എന്താണ് കൂട്ടുകാരാ നിങ്ങളെ ആവശ്യം'? വോണ്‍ ചോദിച്ചു.

'മറ്റുള്ളവരെ പോലെ എനിക്കും ചെറിയ റൂമാണ് കിട്ടിയിട്ടുള്ളത്', കൈഫ് പറഞ്ഞു.

'നിങ്ങള്‍ക്ക് വലിയ റൂമാണോ ആവശ്യം'

'അതെ, ഞാന്‍ കൈഫാണ് അദ്ദേഹം ആവര്‍ത്തിച്ചു.

ഞാന്‍ മുതിര്‍ന്ന ഇന്ത്യന്‍ രാജ്യാന്തര താരമാണ്. അതുകൊണ്ട് എനിക്ക് വലിയ റൂം കിട്ടണം. എന്നാണ് കൈഫ് പറയുന്നതെന്ന് എനിക്ക് മനസിലായി, വോണ്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരേപോലെത്തെ റൂമാണ് കിട്ടിയിട്ടുള്ളത്. കൂടുതല്‍ ആളുകളുമായി സംസാരിക്കാനുള്ളതിനാല്‍ എനിക്ക് മാത്രമാണ് വലിയ റൂമുള്ളത്.

ഹോ! കൈഫ് തിരിഞ്ഞ് നടന്നു.

എന്നിട്ട് വോണ്‍ പറയുന്നു, മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ പ്രത്യേക പരിഗണന ആഗ്രഹിക്കുന്നു, യുവതാരങ്ങള്‍ അങ്ങനെയല്ല, പക്ഷേ എന്നെ സംബന്ധിച്ച് എല്ലാ നിയമങ്ങളും എല്ലാവര്‍ക്കും ഒരു പോലെയാക്കണ മെന്നായിരുന്നു. മുനാഫ് പട്ടേലിന്റെ നര്‍മബോധത്തെക്കുറിച്ചും വോണ്‍ എഴുതുന്നുണ്ട്.

ഒരു ദിവസം ബസിന്റെ പിന്‍സീറ്റില്‍ മുനാഫ് പട്ടേലിനൊപ്പം ഇരിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു, താങ്കള്‍ക്ക് എത്ര വയസായി

നിങ്ങള്‍ക്ക് എന്റെ വയസാണോ അതോ, ഐ.പിഎല്ലിലെ പ്രായമാണോ അറിയേണ്ടത്, മുനാഫിന്റെ മറു ചോദ്യം

നിന്റെ പ്രായം എത്രയാണെന്നാണ് അറിയേണ്ടത്, വോണ്‍ പറഞ്ഞു

എന്നാല്‍ മുനാഫിന്റെ മറുപടി എന്നെ അമ്പരപ്പിച്ചു

എനിക്ക് 24 ആയി. പക്ഷേ എന്റെ യഥാര്‍ത്ഥ വയസ് 34 ആണ്. ഞനിപ്പോഴും നിങ്ങളോട് പറയുന്നത് 24 ആണ് എന്നാണ്. കാരണം ഐ.പി.എല്‍ കളിക്കാന്‍ 24 ആണ് ഉത്തമം. 34കാരനാണെങ്കില്‍ എന്നെ ആരും എടുക്കില്ല. ഇനി 28കാരനാണെങ്കില്‍ ജനങ്ങള്‍ ചിന്തിക്കും ഇയാള്‍ക്കിനിയും കുറച്ച് സമയം കൂടിയുണ്ട്. ഒരു 20കാരനായി ഏറെ നാള്‍ നില്‍ക്കാനാണ് ആഗ്രഹമെന്നും മുനാഫ് പറഞ്ഞു.

രവീന്ദ്ര ജഡേജയെ കണ്ടത് മുതല്‍ തന്നെ അദ്ദേഹത്തോട് പ്രത്യേക അടുപ്പമായിരുന്നു. അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പാകത്തിലള്ള എന്തോ ഒന്ന് അദ്ദേഹത്തിലുണ്ടായിരുന്നു താനും. പക്ഷേ അദ്ദേഹത്തിന്റെ അച്ചടക്കമില്ലായ്മ വലിയൊരു പ്രശ്‌നമായിരുന്നു. ചില കാര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യാനാവും. എന്നാല്‍ വൈകി എത്തുക എന്നതിനോട് യോജിക്കാനാവില്ല. എന്നാല്‍ ജഡേജ ആ വിഭാഗത്തില്‍പെട്ടയാളാണ്. പരിശീലനത്തിനായി രാവിലെ ബസ് പുറപ്പെടും. ജഡേജ ഒഴികെ എല്ലാ താരങ്ങളും അതിലുണ്ടാവും.

ആദ്യ ദിവസങ്ങളിലെ ഭാരം കണക്കിലെടുത്ത് ചില വിട്ടുവീഴ്ചയൊക്കെ ചെയ്തിരുന്നു. എന്നാല്‍ ജഡേജ വൈകി എത്തല്‍ തുടര്‍ന്നു. ബസ് പുറപ്പെട്ടതിന് ശേഷം സ്വന്തം റിസ്‌കിലാണ് അദ്ദേഹം പിന്നീട് ഗ്രൗണ്ടിലെത്താറ്. ഒരു ദിവസം പരിശീലനം കഴിഞ്ഞ് തിരിച്ചുപോകവെ, ഞാന്‍ ബസ് നിറുത്താനാവശ്യപ്പെട്ടു. എന്നിട്ട് പറഞ്ഞു, വൈകിയെത്തുന്ന ജഡേജ ഇവിടെ ഇറങ്ങണം, വീട്ടിലേക്ക് പോകണം. ബസിലെ മറ്റൊരു താരം അതിനെച്ചൊല്ലി ഒച്ചപ്പാടുണ്ടാക്കി. അവനോടും പറഞ്ഞു, നീയും ഇറങ്ങണം, എന്നിട്ട് ഇരുവരോടും ഒന്നിച്ച് പോകാന്‍ ആവശ്യപ്പെട്ടു.

അതിന് ശേഷം ആരും വൈകിയെത്തിയില്ലെന്നും വോണ്‍ എഴുതുന്നു

TAGS :

Next Story