‘അങ്ങനെയെങ്കില്‍ കോഹ്‍ലി ദക്ഷിണ ആഫ്രിക്കയിലേക്ക് പോകട്ടെ’
സച്ചിനും, ദ്രാവിഡും ഗാംഗുലിയുമെല്ലാം വാണിരുന്ന ഇന്ത്യന്‍ ടീമില്‍ നിന്നും ആരെയും മാതൃക ആക്കാതിരുന്ന കോഹ്‍ലി, അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്.
ട്വിറ്ററില്‍ ആരാധകന് മറുപടി നല്‍കുന്നതിനിടെ ഇന്ത്യ വിട്ട് പോകാന്‍ ആവശ്യപ്പെട്ട വിരാട് കോഹ്‍ലി വീണ്ടും പുലിവാല്‍ പിടിച്ചു. ഇന്ത്യൻ ക്രക്കറ്റ് താരങ്ങളേക്കാള്‍ വിദേശ താരങ്ങളുടെ കളി കാണാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് പറഞ്ഞ ആരാധകനോട്, ഇന്ത്യ വിട്ട് പോകാന്‍ ആവശ്യപ്പെട്ട ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ സ്വന്തം വാക്കുകള്‍ തന്നെയാണ് തിരിഞ്ഞ് കൊത്തിയത്.
2008 ല്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ വീഡിയോയില്‍ കോഹ്‌ലി തന്നെ പരിചയപ്പെടുത്തുന്നതിനിടെ ഇഷ്ടപ്പെട്ട താരം ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്ബ്‌സ് ആണെന്നാണ് പറയുന്നത്. കോഹ്‍ലിയുടെ തന്നെ അഭിപ്രായം പരിഗണിച്ചാല്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോകട്ടെയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ഉയരുന്ന ആവശ്യം. സച്ചിനും, ദ്രാവിഡും ഗാംഗുലിയുമെല്ലാം വാണിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ആരെയും മാതൃക ആക്കാന്‍ കൂട്ടാക്കാതിരുന്ന കോഹ്‍ലി, അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും പരിഹാസമുണ്ടായി.
നേരത്തെ കോഹ്‍ലിയുടെ അഭിപ്രായപ്രകടനത്തോട് വിവിധ കോണില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. എത്ര തന്നെ അമര്‍ഷമുണ്ടെങ്കിലും, ഒരിക്കലും ഒരു താരം പറയേണ്ടിയിരുന്ന വാക്കുകളല്ല കോഹ്‍ലിയില്‍ നിന്നും ഉണ്ടായതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ये à¤à¥€ पà¥�ें- ‘മറ്റു രാജ്യങ്ങളുടെ കളിക്കാരെ ഇഷ്ടപ്പെടുന്നവര്‍ ഇന്ത്യയില്‍ ജീവിക്കേണ്ട’; പറയുന്നത് വിരാട് കൊഹ്‍ലി
Adjust Story Font
16