ബൗണ്ടറി നേടാതെ 1 പന്തില്‍ നിന്ന് 5 റണ്‍സ്... ചിരിപ്പിക്കും ഈ പാക് താരങ്ങള്‍
ഒരു പന്തില്‍ നിന്ന് ബൗണ്ടറി ഇല്ലാതെ പരമാവധി എത്ര റണ്‍സ് നേടാന്‍ കഴിയും?
ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. അതുപോലെ രസകരമായ പലതിനും ക്രിക്കറ്റ് ലോകം സാക്ഷിയാകാറുണ്ട്. പാകിസ്താന്‍ - ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തിനിടെ ഇതുപോലെ ഒരു അപൂര്‍വ സംഭവമുണ്ടായി. ഒരു പന്തില്‍ നിന്ന് ബൗണ്ടറി ഇല്ലാതെ പരമാവധി എത്ര റണ്‍സ് നേടാന്‍ കഴിയും?
അഞ്ച് റണ്‍സ് നേടി കാണികള്‍ക്ക് ചിരിയരങ്ങൊരുക്കിയിരിക്കുകയാണ് പാകിസ്താന്‍ താരങ്ങള്‍. ന്യൂസിലന്‍ഡ് താരങ്ങളുടെ ഫീല്‍ഡിങിലെ പിഴവാണ് പാകിസ്താന് അഞ്ച് റണ്‍സ് സമ്മാനിച്ചത്. 49 ാം ഓവറിലെ നാലാമത്തെ പന്തിലായിരുന്നു സംഭവം. ഫഹീമും ആസിഫുമായിരുന്നു ബാറ്റ്സ്മാന്‍മാര്‍. ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പന്ത് നേരിട്ട ഫഹീം ബൗണ്ടറി ലൈന്‍ ലക്ഷ്യമാക്കി ഷോട്ട് പായിച്ചു. പക്ഷേ അതിര്‍ത്തിയില്‍ കാവല്‍ നിന്ന കിവീസ് താരം പന്ത് വിക്കറ്റ് കീപ്പറിലേക്ക് എത്തിച്ചു. പന്ത് കയ്യില്‍ കിട്ടിയതും വിക്കറ്റ് കീപ്പര്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ പന്ത് പിടിക്കാന്‍ ശ്രമിക്കാതെ ബോള്‍ട്ട് മാറിക്കളഞ്ഞു. ഇതോടെ വീണ്ടും പന്ത് വിക്കറ്റ് കീപ്പറിലേക്ക് എത്തി. എന്നാല്‍ കീപ്പര്‍ക്ക് വീണ്ടും പിഴച്ചു. ഗ്ലൌസ് ചോര്‍ന്നതോടെ പാക് താരങ്ങള്‍ വിക്കറ്റിനിടയില്‍ റണ്‍സ് ഒരിക്കല്‍ കൂടി ഓടിയെടുത്തു. ഏതായാലും കിവീസ് താരങ്ങള്‍ പന്തെറിഞ്ഞ് കളിച്ച ഈ സമയം കൊണ്ട് പാക് താരങ്ങള്‍ നന്നായി അധ്വാനിച്ച് ഓടി. ഫലം അഞ്ച് റണ്‍സ്.
Adjust Story Font
16