Quantcast

എങ്ങനെയാണോ, അങ്ങനെ തന്നെയാവും കോഹ്‌ലി ആസ്‌ട്രേലിയയിലും; ശ്രദ്ധിക്കണം മൈക്കിള്‍ വോണിന്റെ വാക്കുകള്‍ 

വരാനിരിക്കുന്ന ആസ്‌ട്രേലിയന്‍ പരമ്പരയില്‍ കോഹ്‌ലി എങ്ങനെയായിരിക്കും ബാറ്റ് വീശുക എന്ന ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് വോണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    12 Nov 2018 4:21 PM GMT

എങ്ങനെയാണോ, അങ്ങനെ തന്നെയാവും കോഹ്‌ലി ആസ്‌ട്രേലിയയിലും; ശ്രദ്ധിക്കണം മൈക്കിള്‍ വോണിന്റെ വാക്കുകള്‍ 
X

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പറ്റി മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണ്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ശ്രദ്ധേയമാക്കുന്നത്. കോഹ് ലിയുടെ നിലവിലെ ഫോം സൂചിപ്പിക്കുകയാണ് അദ്ദേഹം. വരാനിരിക്കുന്ന ആസ്‌ട്രേലിയന്‍ പരമ്പരയില്‍ കോഹ്‌ലി എങ്ങനെയായിരിക്കും ബാറ്റ് വീശുക എന്ന ചോദ്യത്തിന് മറുപടിയായാണ് വോണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്, ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പരമ്പരകളില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് കോഹ്‌ലി പുറത്തെടുത്തത്, അത്തരമൊരു പ്രകടനം തന്നെയാവും ആസ്‌ട്രേലിയയിലും കോഹ്‌ലിയില്‍ നിന്നുണ്ടാവുക എന്നായിരുന്നു വോണിന്‍റെ മറുപടി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി കോഹ്‌ലി 286 റണ്‍സാണ് നേടിയത്. ഇതില്‍ സെഞ്ചൂറിയനില്‍ നേടിയ 156 ശ്രദ്ധേയമായിരുന്നു. ആ പ്രകടനം ആവര്‍ത്തുക്കുക യായിരുന്നു കോഹ്‌ലി, ഇംഗ്ലണ്ടിലും. അഞ്ച് മത്സരങ്ങളില്‍ നിന്നായി 593 റണ്‍സാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഇതില്‍ രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും. ഈ പ്രകടനം ആസ്‌ട്രേലിയയിലും ആവര്‍ത്തിക്കുമോ എന്നായിരുന്നു ചോദ്യം. അതെ എന്നായിരുന്നു ഒരു ആലോചനയുമില്ലാതെയുള്ള വോണിന്റെ മറുപടി. ഇന്ത്യയുടെ അവാസന ആസ്‌ട്രേലിയന്‍ പരമ്പരയിലും കോഹ്‌ലിയായിരുന്നു ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് കണ്ടെത്തിയത്.

നാല് ടെസ്റ്റ് പരമ്പരകളില്‍ നിന്നായി 692 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. 792 റണ്‍സുമായി സ്റ്റീവ് സ്മിത്തായിരുന്നു അന്ന് മുന്നില്‍. പരമ്പര ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. ഈ മാസം 21 മുതലാണ് ഇന്ത്യയുടെ ആസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. ആദ്യം ടി20 പരമ്പരയാണ്, ശേഷം ടെസ്റ്റ്, ഏകദിന പരമ്പരയും അരങ്ങേറും. അതേസമയം തീര്‍ത്തും ദുര്‍ബലമായ അവസ്ഥയിലാണ് കംഗാരുപ്പടയിപ്പോള്‍. തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് പോകുന്ന ആസ്ട്രേലിയ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോറ്റുകഴിഞ്ഞു. ആസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ടീമാണ് ഇപ്പോഴുള്ളതെന്നാണ് വിലയിരുത്തലുകള്‍.

ये भी पà¥�ें- ഐ.സി.സി ടി20 റാങ്കിങ്; നേട്ടമുണ്ടാക്കി രോഹിതും കുല്‍ദീപും 

TAGS :

Next Story