ഒടുവില്‍ ആസ്‌ട്രേലിയയും പറഞ്ഞു; ഇന്ത്യ കളിക്കുന്നത് നോക്കൂ...
ഈ മാസം 21ന് ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ടി20യോടെയാണ് മൂന്ന് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന ഇന്ത്യയുടെ ആസ്‌ട്രേലിയന്‍ പരമ്പര ആരംഭിക്കുന്നത്.
ക്രിക്കറ്റില്‍ എതിരാളികളില്ലാതെ ആരെയും തോല്‍പിച്ച് മുന്നേറിയൊരു കാലമുണ്ടായിരുന്നു ക്രിക്കറ്റ് ആസ്‌ട്രേലിയക്ക്. അവരായിരുന്നു പ്രൊഫഷണലിസം കൊണ്ട് വന്നതെന്നും അവരെപ്പോലെയാവണം മറ്റു ടീമുകളെന്നുമൊക്കെ പറഞ്ഞിരുന്നെങ്കിലും ഇപ്പോ ഒക്കെ മാറിയമട്ടാണ്. ചരിത്രത്തിലെ തന്നെ മോശം ടീമുമായാണ് കംഗാരുപ്പടയിപ്പോള്‍. പുറത്ത് മാത്രമല്ല സ്വന്തം നാട്ടിലും ഗതികിട്ടാതെ പതറുകയാണവര്‍. ഒടുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തോറ്റ അവര്‍, ഇനി നേരിടുന്നത് മിന്നും ഫോമിലുള്ള ഇന്ത്യയേയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരൊറ്റ ടി20 അടങ്ങിയ പരമ്പര കൂടി ആസ്ട്രേലിയക്ക് കളിക്കാനുണ്ട്.
ഇംഗ്ലണ്ടില്‍ ഇന്ത്യ തോറ്റു എന്നത് നേരാണ്. പക്ഷേ ഇന്ത്യയെ തോല്‍പിക്കാന്‍ പോന്നൊരു ടീം ഇംഗ്ലണ്ടിനുണ്ടായിരുന്നു. അതല്ലിപ്പോള്‍ ആസ്‌ട്രേലിയ. നിലവിലെ ഫോമും കളിക്കാരെയും വിലയിരുത്തുകയാണെങ്കില്‍ ഇന്ത്യക്ക് അനായാസ ജയമായിരിക്കും ഇവിടെ എന്നാണ് പറയപ്പെടുന്നത്. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ ഇന്ത്യ തോല്‍പിച്ചിരുന്നു(ഏകദിനത്തില്‍). ഏതായാലും ഇന്ത്യയുടെ ഇപ്പോഴത്തെ ഫോമില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ആസ്‌ട്രേലിയന്‍ നായകന്‍ ഫിഞ്ച് രംഗത്ത് എത്തിക്കഴിഞ്ഞു. ഇന്ത്യയെ കണ്ട് പഠിക്കണം എന്നും എല്ലാ ടീമിനും ഇന്ത്യയെപ്പോലെ കളിക്കാനാവില്ലെന്നും ഫിഞ്ച് പറഞ്ഞുവെക്കുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; നിങ്ങള്‍ ഇന്ത്യ കളിക്കുന്നത് നോക്കൂ, ആദ്യ പത്ത് ഓവറുകളില്‍ സൂക്ഷ്മതയോടെയാണ് കളിക്കുന്നത്, മിഡില്‍ ഓവറുകളിലേക്ക് എത്തുമ്പോള്‍ സ്‌ട്രൈക്ക് കൈമാറി അവര്‍ നിലയുറപ്പിക്കുന്നു, ചെറിയ തോതില്‍ വിക്കറ്റ് നഷ്ടമാകുമെങ്കിലും വാലറ്റം കളിയുടെ ഗിയര്‍ മാറ്റുന്നു, ഇന്ത്യ മാത്രമല്ല, ഇംഗ്ലണ്ടിലും ഇത്തരമൊരു സമീപനം കാണാനാവുമെന്നും ഫിഞ്ച് വ്യക്തമാക്കുന്നു. ഈ മാസം 21ന് ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ടി20യോടെയാണ് മൂന്ന് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന ഇന്ത്യയുടെ ആസ്‌ട്രേലിയന്‍ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ടി20, നാല് ടെസ്റ്റ്, മൂന്ന് ഏകദിനം എന്നിങ്ങനെയാണ് ഇന്ത്യക്ക് ആസ്‌ട്രേലിയയുമായി കളിക്കാനുള്ളത്.
ജനുവരി 18ന് മെല്‍ബണിവല്‍ നടക്കുന്ന ഏകദിനത്തോടെയാണ് പരമ്പര അവസാനിക്കുക. വെസ്റ്റ്ഇന്‍ഡീസിനെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തോല്‍പിച്ചാണ് ഇന്ത്യയെത്തുന്നത്. ഇതില്‍ ടെസ്റ്റും ടി20 പരമ്പരയും തൂത്തുവാരിയപ്പോള്‍ ഏകദിനത്തില്‍ ഒന്നില്‍ തോല്‍ക്കുകയും മറ്റൊന്നില്‍ സമനിലയാവുകയും ചെയ്തിരുന്നു. ബാറ്റിങ്, ബൌളിങ് എന്നിവയുടെ ശക്തിയാണ് ഇന്ത്യയെ മുന്നിലെത്തിക്കുന്നത്.
ये à¤à¥€ पà¥�ें- ഈ ചിത്രം ട്വീറ്റ് ചെയ്ത് ട്രോളര്‍മാര്‍ക്ക് ഇംഗ്ലണ്ടിന്റെ മറുപടി
Adjust Story Font
16