Quantcast

ഇതെന്താ ഓള്‍റൗണ്ടര്‍ ഷോയോ? ട്വിറ്ററില്‍ ‘പോരടിച്ച്’ ഐ.പി.എല്‍ ടീമുകള്‍ 

വിട്ടുകൊടുക്കാന്‍ മുംബൈ ഇന്ത്യന്‍സിന് ഒട്ടും താല്‍പര്യമില്ലായിരുന്നു, തങ്ങള്‍ നേടിയ മൂന്ന് കിരീടങ്ങളുടെ ചിത്രം സഹിതമായിരുന്നു മുംബൈയുടെ മറുപടി. 

MediaOne Logo

Rishad

  • Published:

    14 Nov 2018 12:05 PM GMT

ഇതെന്താ ഓള്‍റൗണ്ടര്‍ ഷോയോ?   ട്വിറ്ററില്‍ ‘പോരടിച്ച്’ ഐ.പി.എല്‍ ടീമുകള്‍ 
X

ഐ.പി.എല്ലില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ആരാധകര്‍ കൊമ്പുകോര്‍ക്കാ റുണ്ട്. കാര്യമായും അല്ലാതെയും ഇത്തരം വാക്ക് തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. എന്നാല്‍ ഇതെ ആവേശം തങ്ങള്‍ക്കുമുണ്ടെന്ന് തെളിയിക്കുകയാണ് ടീമുകള്‍. ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇപ്പോഴത്തെ ചര്‍ച്ച ഇതിനെച്ചൊല്ലിയാണ്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് ട്വിറ്ററില്‍ രസകരമായ വാക്ക് പോരുമായി രംഗത്തുള്ളത്. ഹര്‍ദ്ദിക്ക് പാണ്ഡ്യയുടെ പോസ്റ്റോടെയാണ് തുടക്കം. മുംബൈ താരമായ പൊള്ളാര്‍ഡിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രമാണ് പാണ്ഡ്യ പോസ്റ്റ് ചെയ്തത്.

കൂടെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയുമുണ്ടായിരുന്നു. ഫോട്ടോക്ക് മീതെ പാണ്ഡ്യ ഇങ്ങനെ എഴുതി, ഫോണ്‍ മുകളിലേക്ക് ഉയര്‍ത്തേണ്ടി വന്നു, പൊള്ളാര്‍ഡിനെ ഫ്രെയിമിലേക്കാന്‍. ഇത് റിട്വീറ്റ് ചെയ്ത് മുംബൈ ഇന്ത്യന്‍സ് എഴുതിയത് ഇങ്ങനെ, ഇവരില്‍ മികച്ച ഓള്‍റൗണ്ടറെ കണ്ടെത്തുക, കാത്തിരിക്കാം എന്നായിരുന്നു. ഒട്ടും താമസിക്കാതെ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രംഗത്ത് എത്തി, ഒരു കുറിപ്പുമായി, കാത്തിരിപ്പിന് വിരാമം, ഒപ്പം തങ്ങളുടെ ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ ചിത്രവും. ശാക്കിബ് അല്‍ഹസന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവരുടെ ചിത്രമാണ് സണ്‍ റൈസേഴ്‌സ് ഉപയോഗിച്ചത്.

എന്നാല്‍ വിട്ടുകൊടുക്കാന്‍ മുംബൈ ഇന്ത്യന്‍സിന് ഒട്ടും താല്‍പര്യമില്ലായിരുന്നു, തങ്ങള്‍ നേടിയ മൂന്ന് കിരീടങ്ങളുടെ ചിത്രം സഹിതമായിരുന്നു മുംബൈയുടെ മറുപടി. പിന്നാലെ ചെന്നൈ സൂപ്പര്‍കിങ്‌സും എത്തി, സാക്ഷാല്‍ മഹേന്ദ്ര സിങ് ധോണിയുടെ ചിത്രമാണ് ചെന്നൈ പോസ്റ്റ് ചെയ്തത്. മൂന്ന് ഓള്‍റൗണ്ടര്‍മാര്‍ക്കുമായി ഒന്ന് എന്ന നിലയിലായിരുന്നു ചെന്നൈയുടെ ട്വീറ്റ്.

ഓള്‍ റൗണ്ടര്‍മാരെക്കുറിച്ചാണോ സംസാരിക്കുന്നത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഒപ്പം മൂന്ന് ചിത്രങ്ങളും. സുനില്‍ നരേന്‍, ജാക്കസ് കല്ലീസ്, ആന്ദ്രെ റസല്‍ എന്നിവരായിരുന്നു കൊല്‍ക്കത്തയുടെ ട്വിറ്റര്‍ ആയുധങ്ങള്‍. ഇൌ സീസണ്‍ ഐ.പി.എല്‍ ലേലം അടുത്ത മാസം നടക്കും. ഇതിനകം തന്നെ ഐ.പി.എല്‍ നയമനുസരിച്ച് ചില താരങ്ങളെ വിവിധ ടീമുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു.

TAGS :

Next Story