ആസ്ത്രേലിയന്‍ പര്യടനം; ബൗളിങ് സംതൃപ്തം, ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ അസ്വസ്ഥനാണ്
‘ഒരു ടെസ്റ്റ് മാച്ചിൽ 20 വിക്കറ്റുകൾ വരെ വീഴ്ത്താൻ ബൗളർമാർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ബാറ്റിങ്ങിൽ മെച്ചപ്പെടാനുണ്ട്’
കഴിഞ്ഞ ടെസ്റ്റ് പരമ്പരകളിൽ ബൗളർമാർ കഴിവ് തെളിയിച്ചു കഴിഞ്ഞ സാഹചര്യത്തിൽ, വരാനിരിക്കുന്ന ആസ്ത്രേലിയൻ പര്യടനം ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് സ്വയം തെളിയിക്കാനുള്ള അവസരമാണെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. നവംബര്‍ 21 ആസ്ത്രേലിയയിൽ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുമ്പ് മുംബെയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും ഒടുവിലത്തെ മത്സരത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യൻ ബൗളിങ് സെഷൻ വളരെ മികച്ച കളി പുറത്തെടുത്തിട്ടുണ്ട്. ഒരു ടെസ്റ്റ് മാച്ചിൽ 20 വിക്കറ്റുകൾ വരെ വീഴ്ത്താൻ ബൗളർമാർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ബാറ്റിങ്ങിൽ മെച്ചപ്പെടാനുണ്ട്. ബൗളിങ്ങിന്റെ ആതേ നിലയിൽ വേണം ബാറ്റിങ് സെഷനും കളിക്കാൻ. വ്യക്തികത മികവിനേക്കാൾ ബാറ്റിങ് ഒന്നടങ്കം ഒരു ടീമായി തന്നെ കളി നയിക്കണമെന്നും കോഹ്‍ലി പറഞ്ഞു.
നേരത്തെ, ഇംഗ്ലണ്ട് പര്യടനത്തിൽ കോഹ്‍ലി ഒഴികെയുള്ള ബാറ്റസ്മാൻമാർ ഒന്നും തന്നെ സ്ഥിരത പുലർത്തിയിരുന്നില്ല. കഴിഞ്ഞ് പോയ കളികളിൽ നിന്നുള്ള വീഴ്ച്ചകൾ പരിഹരിച്ചു വേണം മുന്നോട്ട് പോകാനെന്ന് ടീം മാനേജ്മെന്റും പറയുന്നു. ബാറ്റിങ്ങിലേതിന് വ്യത്യസ്തമായി ഏവേ മാച്ചുകളിൽ മെച്ചപ്പെട്ട പ്രകടനമാണ് ബൗളിങ്ങിൽ ഇന്ത്യ കാഴ്ച വെച്ചത്.
Adjust Story Font
16