Quantcast

സച്ചിനുപോലും എത്തിപ്പിടിക്കാനാവാത്ത ദ്രാവിഡിന്റെ റെക്കോഡ്

സച്ചിനുപോലും മറികടക്കാന്‍ കഴിയാതിരുന്ന ഒരു റെക്കോഡ് ഇന്ത്യയുടെ ബാറ്റിംങ് വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്റെ പേരിലുണ്ട്. അടുത്തകാലത്തൊന്നും ആരും മറികടക്കാന്‍ സാധ്യതയില്ലാത്ത റെക്കോഡാണിത്...

MediaOne Logo

Web Desk

  • Published:

    20 Nov 2018 5:04 AM GMT

സച്ചിനുപോലും എത്തിപ്പിടിക്കാനാവാത്ത ദ്രാവിഡിന്റെ റെക്കോഡ്
X

നിരവധി റെക്കോഡുകള്‍ സ്വന്തം പേരില്‍ കുറിച്ചാണ് വിഖ്യാത ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചത്. എന്നാല്‍ സച്ചിനുപോലും മറികടക്കാന്‍ കഴിയാതിരുന്ന ഒരു റെക്കോഡ് ഇന്ത്യയുടെ ബാറ്റിംങ് വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്റെ പേരിലുണ്ട്. അടുത്തകാലത്തൊന്നും ആരും മറികടക്കില്ലെന്ന് കരുതപ്പെടുന്ന റെക്കോഡ് കൂടിയാണ് ഇത്.

രാഹുല്‍ ദ്രാവിഡിന്റെ അങ്ങേയറ്റത്തെ ക്ഷമാപൂര്‍വ്വമുള്ള ബാറ്റിംങിന്റെ സ്വാഭാവികഫലമായിരുന്നു ഈ റെക്കോഡ്. ആസ്‌ത്രേലിയന്‍ പര്യടനത്തിന് മുന്നോടിയായാണ് ദ്രാവിഡിന്റെ ഈ റെക്കോഡ് ഓര്‍മ്മിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ദ്രാവിഡിന്റെ ഈ ക്ഷമയോടെയുള്ള ബാറ്റിംങ് ശൈലി മറക്കരുതെന്ന മുന്നറിയിപ്പ് കൂടിയാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ ട്വീറ്റ്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 30000 പന്തുകളിലേറെ നേരിട്ട ഒരേയൊരു ബാറ്റ്‌സ്മാന്‍ മാത്രമേയുള്ളൂ അത് രാഹുല്‍ ദ്രാവിഡാണ്. 164 ടെസ്റ്റുകളില്‍ കളിച്ച ദ്രാവിഡ് 31,258(5209 ഓവറിലേറെ) പന്തുകളെയാണ് നേരിട്ടത്. ഓരോ മത്സരത്തിലും ശരാശരി 190 പന്തിലേറെ ദ്രാവിഡ് നേരിട്ടു! 200 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന് 29437 പന്തുകളാണ് നേരിടാന്‍ കഴിഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മൂന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായാണ് രാഹുല്‍ദ്രാവിഡ് വിലയിരുത്തപ്പെടുന്നത്. 164 ടെസ്റ്റുകളില്‍ നിന്നും 52.31 റണ്‍സ് ശരാശരിയില്‍ ദ്രാവിഡ് 13288 റണ്‍സാണ് നേടിയത്. 44152 മിനുറ്റാണ്(735 മണിക്കൂറിലേറെ) ടെസ്റ്റ് മത്സരങ്ങള്‍ക്കായി ദ്രാവിഡ് ക്രീസില്‍ ചെലവഴിച്ചത്. ഇതും ഒരു റെക്കോഡാണ്. താന്‍ കളിച്ച 286 ടെസ്റ്റ് ഇന്നിംങ്‌സുകളില്‍ ഒരിക്കല്‍ പോലും ഗോള്‍ഡന്‍ ഡക്ക് ആയിട്ടില്ലെന്ന അപൂര്‍വ്വ റെക്കോഡും ദ്രാവിഡിന്റെ പേരിലുണ്ട്.

നിലവില്‍ ഇന്ത്യ എ ടീമിന്റെ പരിശീലകന്‍ കൂടിയായ ദ്രാവിഡ് പുതു തലമുറയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന കളിക്കാരനാണ്. ക്രീസില്‍ നങ്കൂരമിട്ട് കളിക്കുന്ന ദ്രാവിഡ് ശൈലിയുടെ പിന്മുറക്കാരായി അറിയപ്പെടുന്നത് അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയുമാണ്. ആസ്‌ത്രേലിയക്കെതിരെ നടന്ന റാഞ്ചി ടെസ്റ്റില്‍ 525 പന്തുകള്‍ നേരിട്ട് 202 റണ്‍സ് നേടിയ പുജാരയുടെ റെക്കോഡ് ഇന്നിംങ്‌സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

TAGS :

Next Story