Quantcast

മാക്‌സ്‌വല്‍ ഷോ; മഴ കളി തടസപ്പെടുത്തി 

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    21 Nov 2018 9:34 AM GMT

മാക്‌സ്‌വല്‍ ഷോ;  മഴ കളി തടസപ്പെടുത്തി 
X

ഗ്ലെന്‍ മാക്‌സ്‌വലും( 46*) ക്രിസ് ലിനും(37) തകര്‍ത്തടിച്ചപ്പോള്‍ ആസ്‌ട്രേലിയ മികച്ച സ്കോറിലേക്ക്. 16.1 ഓവര്‍ പിന്നിടുമ്പോള്‍ ആസ്ട്രേലിയ മൂന്നിന് 153 എന്ന നിലയിലാണ്. പിന്നാലെ മഴ കളി തടസപെടുത്തി. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങില്‍ 24 റണ്‍സിന്റെ കൂട്ടുകെട്ട് ആര്‍സി ഷോര്‍ട്ടും നായകന്‍ ആരോണ്‍ ഫിഞ്ചും നേടി. എന്നാല്‍ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ആര്‍സി ഷോര്‍ട്ടിനെ(7) ഖലീല്‍ അഹമ്മദ് മടക്കി. രണ്ടാമത് ആയി എത്തിയ ക്രിസ് ലിന്‍ വന്നപാടെ അടി തുടങ്ങി.

20 പന്തുകള്‍ നേരിട്ട ലിന്‍ 30 റണ്‍സ് നേടി. ഇതില്‍ നാല് സിക്‌സറുകളും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നു. അതിനിടെ നായകന്‍ ഫിഞ്ചിനെ കുല്‍ദീപ് യാദവ് മടക്കിയിരുന്നു. ഫിഞ്ച് 27 റണ്‍സ് നേടി. കുല്‍ദീപ് യാദവ് പന്ത് എടുത്തതോടെയാണ് റണ്‍സ് നിരക്ക് കുറഞ്ഞത്. മൂന്നിന് 75 എന്ന നിലയില്‍ എത്തിയെങ്കിലും നാലാം വിക്കറ്റില്‍ ഗ്ലെന്‍ മാക്‌സ്‌വലും മാര്‍ക്കസ് സ്റ്റോയിനിസും കളം പിടിക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയെ തെരഞ്ഞ് പിടിച്ച് ആക്രമിച്ച മാക്‌സ് വലിന്റെ ഒരു ഷോട്ട് ഗ്രൗണ്ടിന് മീതെയുള്ള ക്യാമറയിലും കൊണ്ടു. അതിനിടെ രസംകൊല്ലിയായി മഴയും എത്തി.

മാക്‌സ്‌വലിന് പുറമെ മാര്‍ക്കസ് സ്‌റ്റോയിനിസ്(31*) ആണ് ക്രീസില്‍. 23 പന്തില്‍ നിന്ന് നാല് സിക്‌സറുകളുടെ അകമ്പടിയോടെയാണ് മാക്‌സ്വലിന്റെ ഇന്നിങ്‌സ്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story