ധവാന്‍റെ പോരാട്ടം വെറുതെയായി; ഗബ്ബയില്‍ പൊരുതി തോറ്റ് ഇന്ത്യ
42 പന്തുകളില്‍ നിന്ന് 76 റണ്‍സെടുത്ത് ശിഖര്‍ ധവാന്‍ പുറത്തായി. 10 ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ധവാന്‍റെ ഇന്നിങ്ങ്സ്.
പല തവണ മഴ തടസ്സപ്പെടുത്തിയെങ്കിലും ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിന് ആവേശാന്ത്യം. മഴ കാരണം 17 ഓവറായി ചുരുക്കിയ മത്സരത്തില്‍ പതിനേഴ് ഓവറില്‍ ഇന്ത്യക്ക് 174 റണ്‍സെടുക്കണമായിരുന്നു. പക്ഷെ, 17 ഓവറില്‍ ഇന്ത്യയുടെ ഇന്നിങ്സ് 169/7 എന്ന സ്കോറില്‍ അവസാനിച്ചു. നാല് ഓവറില്‍ 35 റണ്‍സ് എന്ന നിലയില്‍ എട്ട് റണ്‍സെടുത്ത് രോഹിത് ശര്‍മ്മ പുറത്തായി. പിന്നീട് ഇന്ത്യക്കായി ശിഖര്‍ ധവാന്‍ ലോകേഷ് രാഹുല്‍ കൂട്ടുകെട്ട് ഇന്ത്യയെ പൊരുതുന്ന ഒരു നിലയിലേക്കെത്തിച്ചു.
81 റണ്‍സായപ്പോള്‍ 13 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ പുറത്തായി. എങ്കിലും ധവാന്‍ വീണ്ടും പ്രയാണം തുടര്‍ന്നു. നാല് റണ്‍സെടുത്ത് വിരാട് കോഹ്‍ലിയും പുറത്തായി. ശേഷം 42 പന്തുകളില്‍ നിന്ന് 76 റണ്‍സെടുത്ത് ശിഖര്‍ ധവാന്‍ പുറത്തായി. 10 ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ധവാന്‍റെ ഇന്നിങ്ങ്സ്.
പിന്നീട് റിഷബ് പന്തും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് മികച്ച ചെറുത്തു നില്‍പ്പാണ് നടത്തിയത്. കാര്‍ത്തിക് 13 പന്തുകളില്‍ നിന്നും 30 റണ്‍സും നേടി ഇന്ത്യന്‍ നെടും തൂണായി നിന്നു. പത്തൊന്‍പതാം ഓവറില്‍ 20 റണ്‍സെടുത്ത പന്തിനെ ഇന്ത്യക്ക് നഷ്ടമായി. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 13 റണ്‍സ്. മൂന്നാം ബോളില്‍ പാണ്ഡ്യ പുറത്ത്. അടുത്ത പന്തില്‍ തന്നെ ദിനേഷ് കാര്‍ത്തിക്കും പുറത്ത്. ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ച പോലെയായി.
അവസാന ഓവറുകളില്‍ വിട്ട് നല്‍കിയ എക്സ്ട്ര റണ്ണുകള്‍ ആസ്ത്രേലിയക്ക് ചെറിയ തലവേദന സമ്മാനിച്ചു. എങ്കിലും അവര്‍ മുന്നേറി.
ഓസീസിനാരയി ആദം സാംപ നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആസ്ത്രേലിയ 1-0ന് മുന്നിലായി
Adjust Story Font
16