കോഹ്‌ലിയുടെ ഈ റെക്കോര്‍ഡ് ആര് തകര്‍ക്കും? രോഹിതോ ധവാനോ
ആസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ന് ആരംഭിക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഓരോ മത്സരവും ഓരോ റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ളതാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയാണ് ഈ പ്രതിഭാസത്തില്‍ മുന്നില്‍. എന്നാല്‍ ഇതെ കോഹ്ലിയുടെ റെക്കോര്‍ഡ് മറികടക്കാനൊരുങ്ങുകയാണ് മറ്റു രണ്ട് പേര്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ആ കൂട്ടര്‍. ക്രിക്കറ്റിന്റെ ചെറുഫോര്‍മാറ്റില്‍ ഇരുവരും മികച്ച ഫോമിലുമാണ്. ആസ്‌ട്രേലിയക്കെതിരെ ഇന്ന് ആരംഭിക്കുന്ന ടി20യില്‍ കോഹ്ലി സ്വന്തമാക്കിയൊരു റെക്കോര്‍ഡ് മറികടക്കാനൊരുങ്ങുകയാണ് ഇരുവരും.
ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെന്ന കോഹ്ലിയുടെ നേട്ടമാണ് രോഹിതും ധവാനും നോട്ടമിടുന്നത്. ഇവരില്‍ ആര് സ്വന്തമാക്കുമെന്നാണ് അറിയേണ്ടത്. 2016ലാണ് കോഹ്ലി 641 റണ്‍സ് നേടിയത്. ഈ നേട്ടം മറികടക്കാന്‍ ധവാന് ആവശ്യം 70 റണ്‍സ് കൂടി. 2018ല്‍ 15 മത്സരങ്ങളില്‍ നിന്നായി 572 ആണ് ധവാന്റെ ഇതുവരെയുള്ള സമ്പാദ്യം. ടി20യില്‍ ഈ വര്‍ഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ധവാനാണ് താനും. അതേസമയം രോഹിത് ശര്‍മ്മക്ക് വേണ്ടത് 79 റണ്‍സ്. മൂന്ന് ടി20 മത്സരങ്ങളാണ് ആസ്‌ട്രേലിയക്കെതിരെ കളിക്കാനുള്ളത്.
അതേസമയം ഇന്ത്യയുടെ ആസ്‌ട്രേലിയന്‍ പരമ്പരയിലെ ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിരാട് കോഹ് ലി നയിക്കുന്ന പന്ത്രണ്ടംഗ ഇന്ത്യന്‍ ടീമിന്റെ ലിസ്റ്റാണ് പുറത്തു വിട്ടത്. അന്തിമ ഇലവനെ സംബന്ധിച്ച് ടോസ് സമയത്തെ വ്യക്തമാവൂ. ഇന്ത്യന്‍ ടീം: വിരാട് കോഹ് ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഭൂമ്ര, ഖലീല്‍ അഹ്മദ്, ചഹല്‍
Adjust Story Font
16