നാണം കെട്ട് ലങ്ക; ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി
55 വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് വിദേശത്ത് ഒരു ടെസ്റ്റ് പരമ്പര തൂത്തുവാരുന്നത്.
ശ്രീലങ്കക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. നേരത്തെ, 3-1ന് ഏകദിന പരമ്പരയും, ഏകപക്ഷീയമായ ഒരു ജയത്തോടെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കിയ ഇംഗ്ലണ്ട്, 55 വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് വിദേശത്ത് ഒരു ടെസ്റ്റ് പരമ്പര തൂത്തുവാരുന്നത്. അവസാന ടെസ്റ്റില്‍ പൊരുതി നോക്കിയ ലങ്കയെ 42 റണ്‍സിനാണ് ഇംഗ്ലണ്ട് മുട്ടുകിത്തിച്ചത്.
സ്കോര്‍: ഇംഗ്ലണ്ട് 336, 230, ശ്രീലങ്ക 240, 284
രണ്ടാം ഇന്നിംഗസിൽ 327 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് 284 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 53/4 എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ലങ്കക്കായി കുശാല്‍ മെന്‍ഡിസ് 86ഉം, റോഷന്‍ സില്‍വ 65ഉം റൺസെടുത്തു. മലിന്ത പുഷ്പകുമാര 42 റൺസെടുത്തു. വിജയത്തിലേക്ക് പൊരുതി നോക്കിയ ലങ്കയെ പക്ഷേ, നാല് വിക്കറ്റ് വീതം നേടിയ മോയിന്‍ അലിയും, ജാക്ക് ലീച്ചും ചേർന്ന് കൂട്ടിക്കെട്ടുകയായിരുന്നു. ബെൻ സ്റ്റോക്സ് ഒരു വിക്കറ്റ് എടുത്തു.
1963നുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് വിദേശത്ത് ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കുന്നത്. 2001ല്‍ നാസര്‍ ഹുസൈനുശേഷം ലങ്കയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ നായകനായ ജോ റൂട്ട്, പരമ്പര തൂത്തുവാരുന്ന ആദ്യ ഇംഗ്ലീഷ് നായകനുമായി. ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ ജോണി ബെയര്‍സ്റ്റോ കളിയിലെ കേമനായപ്പോള്‍ ഇംഗ്ലണ്ടിന്റെ ബെന്‍ ഫോക്സ് പരമ്പരയുടെ താരമായി.
Adjust Story Font
16