ആസ്‌ട്രേലിയന്‍ പരമ്പര; ഇന്ത്യക്കിത് സുവര്‍ണാവസരം, സച്ചിന്‍ പറയുന്നു...
ഈ മാസം ആറിന് അഡ്‌ലയ്ഡിലാണ് നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം.
സ്മിത്തും വാര്‍ണറും ഇല്ലാതെ ആസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉപദേശം. ഈ മാസം ആറിന് അഡ്‌ലയ്ഡിലാണ് നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരാണ് നിര്‍ണായകമാവുക എന്നാണ് സച്ചിന്‍ പറയുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലോ അല്ലെങ്കില്‍ നാലാം സ്ഥാനത്ത് ഇറങ്ങുന്നവരുടെ ബാറ്റിങിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍, കുറഞ്ഞത് 30 ഓവറെങ്കിലും ഇവര്‍ ബാറ്റ് ചെയ്യണം, അങ്ങനെ വന്നാല്‍ പിച്ചിന്‍റെ സ്വഭാവം മാറുമെന്നും അത് മധ്യനിരയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്നും സച്ചിന്‍ പറയുന്നു.
ഇക്കാര്യം ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പും ഞാന്‍ പറഞ്ഞിരുന്നു ആദ്യത്തെ 40 ഓവറുകള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന്. പിന്നീട് പന്തിന്റെ ഹാര്‍ഡ്‌നെസ് കുറയും. സ്വിങുണ്ടാകും എന്നാലും കളിക്കാനുള്ള സമയം കിട്ടും” സച്ചിന്‍ വ്യക്തമാക്കുന്നു. ആസ്‌ട്രേലിയയില്‍ ആദ്യത്തെ 30 ഓവറുകളാണ് പ്രധാനപ്പെട്ടത്. പുതിയ പന്തായിരിക്കും എന്നതിനാല്‍ തന്നെ നല്ല സീമുമുണ്ടാകും. 30-35 ഓവര്‍ കഴിയുന്നതോടെ സീം ഫ്‌ളാറ്റാകും പേസര്‍മാര്‍ക്ക് പിച്ചിലെ നിയന്ത്രണം കുറയും” സച്ചിന്‍ പറയുന്നു.
ആസ്ട്രേലിയന്‍ ടീമില്‍ ഇപ്പോഴും അവ്യക്തതയുണ്ട്, അവരുടെ ബാറ്റിങ് തന്നെ വാര്‍ണറേയും സ്മിത്തിനെയും ആശ്രയിച്ചായിരുന്നു, എന്നാല്‍ അവരുടെ ബൌളിങ് അറ്റാക്ക് കുഴപ്പമില്ല, മികച്ച ഫോമിലുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ എങ്ങനെ പുറത്താക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ആസ്ട്രേലിയയുടെ ഭാവിയെന്നും അതിനാല്‍ തന്നെ ഇന്ത്യക്ക് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണിതെന്നും സച്ചിന്‍ അഭിപ്രായപ്പെടുന്നു.
Adjust Story Font
16