ഐ.പി.എല്‍ കളിക്കാനില്ലെന്ന് ഫിഞ്ചും മാക്‌സ്‌വെലും
വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ ഗ്ലെന്‍ മാക്‌സ് വല്‍, ഓപ്പണര്‍ ബാറ്റ്‌സ്മാനായ ആരോണ്‍ ഫിഞ്ച് എന്നിവരാണ് അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്ലിനില്ലെന്ന് അറിയിച്ചത്.
2019 സീസണിലെ ഐ.പി.എല്‍ താരലേലം 18ന് ജയ്പൂരില്‍ നടക്കാനിരിക്കെ ടീം ആസ്‌ട്രേലിയയിലെ മുന്‍നിര താരങ്ങളായ രണ്ട് പേര്‍ അടുത്ത സീസണില്‍ കളിക്കാനില്ലെന്ന് വ്യക്തമാക്കി. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ ഗ്ലെന്‍ മാക്‌സ് വെല്‍, ഓപ്പണിങ് ബാറ്റ്‌സ്മാനായ ആരോണ്‍ ഫിഞ്ച് എന്നിവരാണ് അടുത്ത വര്‍ഷം നടക്കുന്ന ഐ.പി.എല്ലിനില്ലെന്ന് അറിയിച്ചത്. ദേശീയ ടീമിന് വേണ്ടി കളിക്കുന്നതിനാലാണ് ഐ.പി.എല്ലിന് ഇടവേള നല്‍കിയതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 2019ലെ ലോകകപ്പ്, പിന്നാലെ വരുന്ന ആഷസ് പരമ്പര എന്നിവ മുന്‍ നിര്‍ത്തി ദേശീയ ടീമില്‍ അനിവാര്യമാണെന്ന് മനസിലാക്കിയാണ് ഇരുവരും വിട്ടുനില്‍ക്കുന്നത്. പ്രത്യേകിച്ചും ആസ്ട്രേലിയയുടെ പഴയ വിലാസം നഷ്ടപ്പെട്ട സ്ഥിതിക്ക്.
കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയായിരുന്നു കഴിഞ്ഞ സീസണില്‍ മാക്‌സ്‌വല്‍ കളിച്ചിരുന്നത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയായിരുന്നു ഫിഞ്ച് കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നത്. ഇരുവരെയും അതത് ടീമുകള്‍ നിലനിര്‍ത്തിയിരുന്നില്ല. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നേരിടുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇല്ലാതാവുന്നതോടെ ഇക്കുറി ആസ്‌ട്രേലിയയില്‍ നിന്ന് പേരെടുത്ത കളിക്കാരാരുമുണ്ടാവില്ല. ആകെ 1003 കളിക്കാരാണ് 2019 ഐ.പി.എല്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 232 വിദേശ താരങ്ങളും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
59 പേര്‍. ഹോങ്കോങ്, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, യു.എസ്.എ എന്നി രാജ്യങ്ങളില്‍ നിന്ന് ഒരാള്‍ വീതവും സിംബാബ് വയില്‍ നിന്ന് അഞ്ച് കളിക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ നിന്നുള്ളവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചിട്ടുണ്ട്. 27 പേരാണ് അവിടെ നിന്ന് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മികച്ച ഫോമിലുള്ള ഇംഗ്ലണ്ടില്‍ നിന്ന് 14 പേരെയുള്ളൂ. ദേശീയ മത്സരങ്ങളാണ് അവരുടെ പ്രശ്നവും. മാക്‌സ് വെലും ആരോ ഫിഞ്ചും ഇല്ലെങ്കിലും ആസ്‌ട്രേലിയയില്‍ നിന്ന് 35 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Adjust Story Font
16