Quantcast

കോഹ്‌ലിയും ധോണിയും സച്ചിനുമല്ലാതെ ഫോബ്‌സ് ലിസ്റ്റിലെ സമ്പന്ന ഇന്ത്യന്‍ കായികതാരങ്ങള്‍ ഇവരാണ്... 

ഇന്ത്യയില്‍ നിന്ന് 21 കായിക താരങ്ങളാണ് ആദ്യ 100ല്‍ ഇടം നേടിയത്. 

MediaOne Logo

Web Desk

  • Published:

    5 Dec 2018 1:25 PM GMT

കോഹ്‌ലിയും ധോണിയും സച്ചിനുമല്ലാതെ ഫോബ്‌സ് ലിസ്റ്റിലെ സമ്പന്ന ഇന്ത്യന്‍ കായികതാരങ്ങള്‍ ഇവരാണ്... 
X

2018ലെ സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ് ലിയും മഹേന്ദ്ര സിങ് ധോണിയും ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് മുന്നിലുള്ളവര്‍. എല്ലാ വര്‍ഷവും ഇത് അങ്ങനെത്തന്നെയാണ്. എന്നാല്‍ ഇവരല്ലാത്ത, 100 പേരില്‍ ഇടം നേടിയ ഇന്ത്യന്‍ കായിക താരങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഇന്ത്യയില്‍ നിന്ന് 21 കായിക താരങ്ങളാണ് ആദ്യ 100ല്‍ ഇടം നേടിയത്. 228.09 കോടിയോടെ കോഹ്ലിയാണ് മുന്നില്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മഹേന്ദ്ര സിങ് ധോണി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍. 2018ല്‍ ധോണിയുടെ സമ്പാദ്യം 101.77 കോടിയും സച്ചിന്റേത് 80 കോടിയുമാണ്.

ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവാണ് നാലാം താരം.100 പേരില്‍ 20ാം റാങ്കിങ് ആണ് സിന്ധുവിന്. 36.5 കോടിയാണ് സിന്ധുവിന്റെ 2018ലെ സമ്പാദ്യം. ഇന്ത്യന്‍ ക്രിക്കറ്റ് ഉപനായകന്‍ രോഹിത് ശര്‍മ്മയാണ് അഞ്ചാം സ്ഥാനത്ത്. മൊത്തം റാങ്കിങില്‍ 23ഉം. 31.49 കോടിയാണ് ശര്‍മ്മയുടെ 2018ലെ സമ്പാദ്യം. ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ടര്‍ എന്ന് വിളിപ്പേരുള്ള ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് ആറാം സ്ഥാനത്ത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് വിട്ടുകൊടുക്കാതെ സൂക്ഷിക്കുന്ന താരത്തിന്റെ 2018ലെ സമ്പാദ്യം 28.46 കോടിയാണ്. മൊത്തത്തില്‍ 27ാം റാങ്കാണ് ജാക്കസ് കല്ലീസ് ആരാധകനായ പാണ്ഡ്യക്ക്.

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് ഏഴാം സ്ഥാനത്ത്. 18.9 കോടിയാണ് ചെന്നൈ സ്വദേശിയും നിലവില്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യവുമായ അശ്വിന്റെ സമ്പാദ്യം. പേസര്‍ ഭുവനേശ്വര്‍ കുമാറാണ് എട്ടാം സ്ഥാനത്ത്. 17.26 കോടിയാണ് ഭുവനേശ്വറിന്റെ സമ്പാദ്യം. ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദും താരത്തെ വിട്ടുകൊടുത്തിട്ടില്ല. മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയാണ് ഒമ്പതാം സ്ഥാനത്ത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലെങ്കിലും സമ്പാദ്യത്തില്‍ പിന്നിലല്ല റെയ്‌ന. 16.96 കോടിയാണ് താരത്തിന്റെ സമ്പാദ്യം. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ റെയ്‌ന ആഭ്യന്തര മത്സരങ്ങളിലും സജീവമാണ്.

ശുഭങ്കര്‍ ശര്‍മ്മ, അനിര്‍ഭന്‍ ലാഹിരി

സൈന നെഹ്‌വാളാണ് പത്താം സ്ഥാനത്തുള്ളത്. ബാഡ്മിന്റണ്‍ സൂപ്പര്‍ ലീഗില്‍ ഐക്കണ്‍ താരമായ സൈനയുടെ 2018ലെ സമ്പാദ്യം 16.54 കോടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ കെ.എല്‍ രാഹുല്‍(16.48)ജസ്പ്രീത് ഭുംറ(16.42)ശിഖര്‍ ധവാന്‍(16.26)രവീന്ദ്ര ജഡേജ(15.39) മനീഷ് പാണ്ഡെ(13.08) അജിങ്ക്യ രഹാനെ(12.02) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളവര്‍.

ഗോള്‍ഫ് താരം അനിര്‍ബന്‍ ലാഹിരിയാണ് 17ാം സ്ഥാനത്തുള്ളത്. ക്രിക്കറ്റും ബാഡ്മിന്റണും അല്ലത്തൊരു കായിക താരം കൂടിയാണ് ലാഹിരി. പൂനെ സ്വദേശിയായി ലാഹിരിയുടെ സമ്പാദ്യം 11.99 കോടിയാണ്. കിദംബി ശ്രീകാന്ത്(10.5 കോടി) ബോക്‌സിങ് താരം വീജേന്ദര്‍ സിങ് (6.4 കോടി) മറ്റൊരു ഗോള്‍ഫ് താരം ശുഭങ്കര്‍ ശര്‍മ്മ(4.5 കോടി) ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ(3.27) എന്നിവരാണ് കോടികള്‍ സമ്പാദ്യമുള്ള ഇന്ത്യന്‍ കായിക താരങ്ങള്‍.

TAGS :

Next Story