ഇത് ഇന്ത്യയുടെ എക്കാലത്തേയും മോശം തോല്‍വി; കാരണമിതാണ്
കോഹ്‌ലിയും ധോണിയും ഇല്ലാതെ ഇറങ്ങിയ ഇന്ത്യക്ക് കാലിടറി. അതും വന്‍വീഴ്ച. ന്യൂസിലാന്‍ഡിന്റെ ജയം എട്ട് വിക്കറ്റിനായിരുന്നു.
കോഹ്‌ലിയും ധോണിയും ഇല്ലാതെ ഇറങ്ങിയ ഇന്ത്യക്ക് കാലിടറി. അതും വന്‍വീഴ്ച. ന്യൂസിലാന്‍ഡിന്റെ ജയം എട്ട് വിക്കറ്റിനായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് നേടാനായത് 92 റണ്‍സാണ്. മറുപടിയിലാവട്ടെ ന്യൂസിലാന്‍ഡ് 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വന്‍തോല്‍വിയാണ്. ഏകദിനത്തില്‍ എതിര്‍ ടീം കൂടുതല്‍ പന്തുകള്‍ ബാക്കിനിര്‍ത്തി ജയിച്ചു എന്നതാണ് ഇന്ത്യക്ക് ക്ഷീണമാകുന്നത്.അതായത് 212 പന്തുകള്‍ ബാക്കിയിരിക്കെയാണ് ന്യൂസിലാന്‍ഡിന്റെ ജയം.
2010ല്‍ ദാംബുല്ലയില്‍ ശ്രീലങ്ക 209 പന്തുകള്‍ ബാക്കി നിര്‍ത്തി നേടിയ വിജയമായിരുന്നു ഇന്ത്യയുടെ വലിയ തോല്‍വി. അതാണിപ്പോള്‍ ന്യൂസിലാന്‍ഡ് മറികടന്നത്. 2012ല്‍ ശ്രീലങ്ക 181 പന്തുകള്‍ ബാക്കിനിര്‍ത്തി വിജയം നേടിയതാണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ തോല്‍വി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടാണ് ഇന്ത്യയെ വീഴ്ത്തിയത്. അതും മുന്‍നിര ബാറ്റ്‌സ്മാന്മാരെ. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍,ശുഭ്മാന്‍ ഗില്‍,കേദാര്‍ ജാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ബോള്‍ട്ടിന് മുന്നില്‍ പതറിയത്.
മറുപടി ബാറ്റിങില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ തീപ്പൊരി ബാറ്റിങാണ് ന്യൂസിലാന്‍ഡിന് വിജയം എളുപ്പമാക്കിയതും ഇത്രയും പന്തുകള്‍ ബാക്കിയാവാന്‍ കാരണവും. റോസ് ടെയ്ലറും ഇന്ത്യയുടെ ഇങ്ങനെയൊരു തോല്‍വിക്ക് കാരണക്കാരനായിരുന്നു. 25 പന്തില്‍ നിന്ന് 37 റണ്‍സാണ് ടെയ്ലര്‍ നേടിയത്. അതേസമയം ഇന്ത്യയുടെ ഏഴാമത്തെ മോശം ടോട്ടലും കൂടിയാണ് ഇന്നത്തെ സ്‌കോര്‍. 2000ത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 54 റണ്‍സാണ് ഇന്ത്യയുടെ എക്കാലത്തേയും ഏറ്റവും കുറഞ്ഞ ഏകദിന ടോട്ടല്‍.
Adjust Story Font
16