Quantcast

ഹര്‍ഭജനും താഹിറും ജഡേജയും പഞ്ചാബിനെ തോല്‍പിച്ചു 

20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ പഞ്ചാബിന് നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138. ചെന്നൈയുടെ ജയം 22 റണ്‍സിനും.

MediaOne Logo

Web Desk

  • Published:

    6 April 2019 2:19 PM GMT

ഹര്‍ഭജനും താഹിറും ജഡേജയും പഞ്ചാബിനെ തോല്‍പിച്ചു 
X

കയ്യില്‍ വിക്കറ്റുണ്ടായിട്ടും ചെന്നൈ സൂപ്പര്‍കിങ്‌സിനോട് കിങ്‌സ് ഇലവന്‍ പഞ്ചാബ് തോറ്റു. ചെന്നൈ ഉയര്‍ത്തിയ 161 എന്ന പൊരുതാവുന്ന സ്‌കോര്‍ പഞ്ചാബിന് എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ പഞ്ചാബിന് നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138. ചെന്നൈയുടെ ജയം 22 റണ്‍സിനും.

മധ്യഓവറുകളില്‍ ഹര്‍ഭജന്‍ സിങും ഇംറാന്‍ താഹിറും രവീന്ദ്ര ജഡേജയും പഞ്ചാബിനെ വരിഞ്ഞു മുറുക്കുകയായിരുന്നു. കൂട്ടിന് സ്ലോ പന്തുകളെറിഞ്ഞ് പേസര്‍മാരും ചെന്നൈക്ക് വിജയമൊരുക്കി. ഹര്‍ഭജന്‍ സിങ് നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഓവറുള്‍പ്പെടെ 17 റണ്‍സ് വിട്ടുകൊടുത്തു രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇംറാന്‍ താഹിര്‍ നാല് ഓവര്‍ എറിഞ്ഞ് വിട്ടുകൊടുത്തത് 20 റണ്‍സ്. നാല് ഓവര്‍ എറിഞ്ഞ ജഡേജ 24 റണ്‍സെ വിട്ടുകൊടുത്തുള്ളൂ.

ക്രിസ് ഗെയിലും(5) മായങ്ക് അഗര്‍വാളും(0) പെട്ടെന്ന് മടങ്ങിയെങ്കിലും ലോകേഷ് രാഹുലും(55) സര്‍ഫാറാസ് ഖാനും(67) കളിച്ച് നോക്കിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും സ്ലോ ബോളുകള്‍ എറിഞ്ഞ് ചെന്നൈ കളി പിടിക്കുകയായിരുന്നു.

ഫാഫ് ഡുപ്ലെസിയും(38 പന്തില്‍ 54) അവസാനത്തില്‍ എം.എസ് ധോണിയും(23 പന്തില്‍ 37) മികച്ച രീതിയില്‍ ബാറ്റുവീശിയതോടെയാണ് ചെന്നൈ സ്‌കോര്‍ 160ലെത്തിയത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് ചെന്നൈ നേടിയത്.

വാട്‌സണും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. 56 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ രവിചന്ദ്ര അശ്വിന്റെ പന്തുകള്‍ക്ക് ടേണ്‍ ലഭിച്ചപ്പോള്‍ ചെന്നൈ പതറി. വാട്‌സണ്‍(26) ഫാഫ് ഡുപ്ലെസി, സുരേഷ് റെയ്‌ന(17) എന്നിവരെയാണ് അശ്വിന്‍ വീഴ്ത്തിയത്.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധോണിയും റായിഡുവും ടീമിന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. റായിഡു 21 റണ്‍സ് നേടി. പതിവ് പോലെ പതിയെ തുടങ്ങിയ ധോണി അവസാനത്തില്‍ സ്കോര്‍ഉയര്‍ത്തുകയായിരുന്നു.

TAGS :

Next Story