‘വേണ്ട, അത് ഔട്ട് തന്നെ’: ശ്രേയസ് അയ്യര്‍ അപ്പീല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പന്തിന്റെ ഇടപെടല്‍
വിക്കറ്റ് തന്നെയാണെന്നും ബാറ്റ്സ്മാനെ തിരിച്ച് വിളിക്കേണ്ട ആവശ്യമില്ലെന്ന് പന്ത് പറഞ്ഞതോടെ ഒടുവിൽ ശ്രേയസ് അയ്യര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ഡല്‍ഹി കാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടന്ന എലിമിനേറ്ററില്‍ നാടകീയ രംഗങ്ങള്‍. ഹൈദരാബാദിന്റെ ഇന്നിങ്‌സിനിടെ അവസാന ഓവറിലാണ് സംഭവം. കീമോ പോളിന്റെ പന്തില്‍ ബിഗ്ഹിറ്റിന് ശ്രമിച്ച ദീപക് ഹൂഡക്ക് പിഴച്ചു.
പന്ത് നേരെ പോയത് വിക്കറ്റ്കീപ്പര്‍ റിഷബ് പന്തിന്റെ കൈകളിലേക്ക്. ഇതിനിടെ ദീപക് ഹൂഡ ഓടിയെങ്കിലും പന്തിന്റെ ത്രോയില്‍ റൺ ഔട്ടായി. എന്നാൽ ഓട്ടത്തിനിടെ ഹൂഡയും പോളും കൂട്ടിമുട്ടി താഴെ വീണിരുന്നു. അതോടെ ഹൂഡയുടെ ഓട്ടം പോൾ തടസ്സപ്പെടുത്തിയെന്ന സംശയമായി. ഒടുവില്‍ അമ്പയർമാർ വിക്കറ്റ് അനുവദിച്ചെങ്കിലും ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരോട് തീരുമാനം അന്വേഷിച്ചു.
ഹൂഡയെ തിരികെ വിളിക്കാൻ ശ്രേയർ അയ്യർ തയ്യാറായിരുന്നു. ഇതിനിടെയാണ് റിഷബ് പന്തിന്റെ ഇടപെടല്‍. വിക്കറ്റ് തന്നെയാണെന്നും ബാറ്റ്സ്മാനെ തിരിച്ച് വിളിക്കേണ്ട ആവശ്യമില്ലെന്ന് പന്ത് പറഞ്ഞതോടെ ഒടുവിൽ ശ്രേയസ് അയ്യര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. പോള്‍ മനപ്പൂര്‍വം ബാറ്റ്സ്മാനെ തടസപ്പെടുത്തിയിട്ടില്ലെന്ന് ടിവി റിപ്ലേകളില്‍ നിന്ന് വ്യക്തമാണ് താനും.
The Hooda tumble trip run-out https://t.co/Ud3gL7Vjlq via @ipl
— gujjubhai (@gujjubhai17) May 8, 2019
Adjust Story Font
16