ഇന്ത്യന്‍ നായിക ഹർമൻപ്രീത് കൗറിന് കോവിഡ്
താരം തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചത് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യൻ വനിതാ ട്വന്‍റി-20 ക്രിക്കറ്റ് ടീമിന്‍റെ നായിക ഹർമൻപ്രീത് കൗറിന് കോവിഡ് സ്ഥിരീകരിച്ചു.
താരം തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ദക്ഷിണാഫ്രിക്കയുമായി നടന്ന അഞ്ചാം ഏകദിനത്തിൽ പരിക്കേറ്റ കൗർ ട്വന്‍റി-20 പരമ്പരയിൽ കളിച്ചിരുന്നില്ല.
പിന്നീട് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. തന്നോട് സമ്പർക്കത്തിൽ വന്നവരോട് കോവിഡ് ടെസ്റ്റ് നടത്താനും താരം അഭ്യർഥിച്ചിട്ടുണ്ട്.
— Harmanpreet Kaur (@ImHarmanpreet) March 30, 2021
Next Story
Adjust Story Font
16