Quantcast

ഇനി സമയമില്ല; ഐപിഎല്ലിന് മുബൈയും വേദിയാകും

ഏപ്രിൽ ഒമ്പതിന് ആരംഭിക്കുന്ന ഐപിഎല്ലിൽ മുബൈയിൽ ആദ്യ മത്സരം പത്തിനാണ്.

MediaOne Logo

Web Desk

  • Published:

    4 April 2021 11:13 AM GMT

ഇനി സമയമില്ല; ഐപിഎല്ലിന് മുബൈയും വേദിയാകും
X

ദിവസേന ഒമ്പതിനായിരത്തിലധികം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്ന മുബൈയിൽ നിന്ന് മഹാരാഷ്ട്രയിലെ മുബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ വേദി മാറ്റുമെന്ന അഭ്യൂഹത്തിന് വിരാമം.

ഇനിയൊരു വേദിമാറ്റത്തിന് സമയമില്ലെന്നും അതുകൊണ്ട് വാങ്കഡെയിൽ നിശ്ചയിച്ച മത്സരങ്ങൾ അവിടെ തന്നെ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവിൽ മുബൈയിലുള്ള ഡൽഹി ക്യാപ്പിറ്റൽസ് താരമായ അക്‌സർ പട്ടേലിനും പത്തോളം ഗ്രൗണ്ട് ജീവനക്കാർക്കും ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ ഒരു സപ്പോർട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വാങ്കഡെ സ്റ്റേഡിയത്തിനുള്ളിലെ ബയോ സെക്യുർ ബബിളിനുള്ളിൽ കയറും മുമ്പ് നടത്തിയ പരിശോധനയിലാണ് ഇവരിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചത്.

ഈ സാഹചര്യത്തിൽ മുബൈയിൽ നിന്ന് വേദി മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. മത്സരത്തിന് കാണികൾക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് ബിസിസിഐ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ ഒമ്പതിന് ആരംഭിക്കുന്ന ഐപിഎല്ലിൽ മുബൈയിൽ ആദ്യ മത്സരം പത്തിനാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story