Quantcast

റോണോ ഗോളില്‍ പോര്‍ച്ചുഗലിന് ജയം 

സ്‌പെയിനിനെതിരായ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരംസമനിലയിലാണ് കലാശിച്ചത്

MediaOne Logo

Web Desk

  • Published:

    20 Jun 2018 2:36 PM GMT

റോണോ ഗോളില്‍ പോര്‍ച്ചുഗലിന് ജയം 
X

Cristiano Ronaldo celebrates  

ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോയെയാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ, കിട്ടിയ ആദ്യ അവസരം തന്നെ റോണാള്‍ഡോ വലയിലെത്തിച്ചു.

മൗനിന്യോയുടെ ഒരു ക്രോസ് റൊണാള്‍ഡോ താഴ്ന്നു പിഴവില്ലാതെ കുത്തിയിടുമ്പോള്‍ മൊറോക്കന്‍ ഗോളിക്ക് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. ഈ ഗോളോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന യൂറോപ്യന്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗോളെണ്ണം 85 ആക്കിയ ക്രിസ്റ്റ്യാനോ ഫ്രാങ്ക് പുഷ്‌കാസിന്റെ റെക്കേഡാണ് മറികടന്നത്. ഈ ലോകകപ്പില്‍ ഇത് ക്രിസ്റ്റ്യാനോയുടെ നാലാമത്തെ ഗോളാണ് മൊറോക്കന്‍ വലയില്‍ വീണത്. സ്‌പെയിനിനെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയിരുന്നു സി.ആര്‍. 7.

ഇതോടെ ഒരു ജയവും ഒരു സമനിലയുമായി പോര്‍ച്ചുഗലിന് നാല് പോയിന്റായി. രണ്ട് കളിയും തോറ്റ മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്തേക്ക്.

സ്‌പെയിനിനെതിരായ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം സമനിലയിലാണ് കലാശിച്ചത്. മൊറോക്കോ ആദ്യ മത്സരത്തില്‍ ഇറാനോട് തോല്‍ക്കുകയും ചെയ്തു.

TAGS :

Next Story